കൊച്ചി: കേരളത്തിലെ ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണറായി ജയന്തി കൃഷ്ണൻ ചുമതലയേറ്റു. 1988 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥയാണ്. മുമ്പ് ചെന്നൈയിലെ ഇൻകം ടാക്സ് ചീഫ് കമ്മീഷണറായാണ് സേവനം അനുഷ്ടിച്ചിരുന്നത്.
ചെന്നൈയിൽ ഡയറക്ട് ടാക്സ് റീജിയണൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ഡൽഹിയിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സിന്റെ ഫോറിൻ ടാക്സ് ഡിവിഷനിൽ അണ്ടർ സെക്രട്ടറിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശിനിയാണ് ജയന്തി കൃഷ്ണൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: