തിരുവനന്തപുരം: എക്സാലോജിക്കിന്റെ മാസപ്പടി കേസ് അന്വേഷിക്കാന്‍ എസ്എഫ്ഐഒ വരുമെന്നായതോടെ സിപിഎമ്മിനും ഭയമായി. അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് പറഞ്ഞ സിപിഎം നേതാക്കള്‍ അത് മകളിലൂടെ അച്ഛനിലെത്തി കുരുക്ക് മുറുകുമെന്നായതോടെ രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചു. കേസിനു പിന്നില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പറഞ്ഞു.
എക്സാലോജിക് കമ്പനി തുടങ്ങാനുള്ള വീണാ വിജയന്റെ സാമ്പത്തിക സ്രോതസ് അന്വേഷണത്തില്‍ വരും. മുഖ്യമന്ത്രിയുടെ ഭാര്യ കമല സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചപ്പോള്‍ നല്കിയ തുകയില്‍ നിന്നാണ് കമ്പനി തുടങ്ങിയതെന്നാണ് മുഖ്യമന്ത്രി വീമ്പിളക്കിയത്. ഈ വീമ്പിളക്കല്‍ വേണ്ടിയില്ലായിരുന്നു വെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ഇതില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായാല്‍ തങ്ങളെ തന്നെ തിരിഞ്ഞുകൊത്തുന്നതാകും. ഇത് പാര്‍ട്ടിക്ക് വലിയ ക്ഷീണം വരുത്തുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നല്കിയ അന്വേഷണത്തില്‍ എക്സാലോജിക് കമ്പനി ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കോര്‍പറേറ്റ് മന്ത്രാലയത്തിലെ ഏറ്റവും ഉയര്‍ന്ന അന്വേ
ഷണ സംഘമായ എസ്എഫ്ഐഒയെ മാസപ്പടി അന്വേഷിക്കാന്‍ ചുമതലപ്പെടുത്തുന്നത്. മുന്‍ ധനമന്ത്രി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം ഉള്‍പ്പെട്ട എയര്‍സെല്‍ – മാക്സിസ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥ സംഘമാണ് വീണാ വിജയന്റെ മാസപ്പടി കേസും അന്വേഷിക്കുന്നത്. തട്ടിപ്പ് കണ്ടെത്തിയ അന്വേഷണ സംഘം കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയും ചെയ്തു. ഇതും സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും വല്ലാതെ ഭയപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: