ഇടുക്കി: കേരളത്തിലെ ഐടിഐകളില്‍ സര്‍ക്കാര്‍ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദ്. കഴിഞ്ഞ ദിവസങ്ങളില്‍ എബിവിപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഐടിഐ കോളജുകളില്‍ നടത്തിയ ഒപ്പുശേഖരണ പരിപാടിയില്‍ വലിയ രീതിയിലുള്ള വിദ്യാര്‍ഥി പങ്കാളിത്തമാണ് ഉണ്ടായത്. സൈന്‍ എഗനിസ്റ്റ് 6 ഡേ ട്രെയിനിങ് എന്ന രീതിയിലാണ് ഐടിഐകളില്‍ പ്രതിഷേധ പ്രചരണം നടത്തിയത്. ഐടിഐ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ നീതി നിഷേധിക്കുന്നതിനെതിരെ അനിശ്ചിത കാലത്തേക്ക് എല്ലാ ശനിയാഴ്ചയും ഐടിഐകളില്‍ വിദ്യാര്‍ഥികളോട് ക്ലാസ് ബഹിഷ്‌കരിക്കാന്‍ എബിവിപി ആഹ്വാനം ചെയ്യുകയും പഠിപ്പ് മുടക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഡയറകടര്‍ ജനറല്‍ ഓഫ് ട്രെയിനിങ്(ഡിജിടി) കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഐടിഐ സിലബസ് പരിഷ്‌ക്കരിച്ച് 1200 മണിക്കൂറുകളായി നിജപ്പെടുത്തിയിരുന്നു. ഇത് പരിഗണിയ്‌ക്കാതെയാണ് സര്‍ക്കാര്‍ കേരളത്തിലെ ഐടിഐകളില്‍ 1800 മണിക്കൂര്‍ ക്ലാസ് വേണമെന്ന വാശി പിടിക്കുന്നത്. ഡിജിടിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള കോഴിക്കോട് എന്‍എസ്ടിഐയിലും തിരുവനന്തപുരം ആര്‍വിടിഐയിലും അഞ്ചു ദിവസമാണ് ക്ലാസുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഐടിഐകളില്‍ ആറു ദിവസവും. എന്‍ജിനിയറിങ്, ഡിപ്ലോമ, കോളജുകളിലെല്ലാം അഞ്ച് ദിവസമാണ് ക്ലാസ്. ഐടിഐകളില്‍ മാത്രം ആറു ദിവസം ക്ലാസുകള്‍ തുടര്‍ന്ന് പോകുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഈശ്വരപ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: