കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ ഗര്‍ഭാശയഗള കാന്‍സറിനെതിരെ പോരാട്ടം ശക്തമാക്കുമെന്നും ഇതിന് ഒന്‍പതു മുതല്‍ 14 വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് പ്രതിരോധ വാക്സിന് വ്യാപകമായി നല്‍കുമെന്നും പ്രഖ്യാപിച്ചതോടെ ഈ രോഗത്തെക്കുറിച്ചുള്ള ചര്‍ച്ച സജീവമായി നില്‍ക്കെയാണ് പൂനം പാണ്ഡെയുടെ മരണം ഗര്‍ഭാശയഗള കാന്‍സര്‍ മൂലമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്.
സ്ത്രീകളുടെ ഗര്‍ഭാശയ ഗളത്തിലുണ്ടാകുന്ന അര്‍ബുദമാണിത്. യോനിയില്‍ നിന്ന് ഗര്ഭായത്തിലേക്കുള്ള കവാടത്തിലാണ് ഈ രോഗം ബാധിക്കുക.
ഈ രോഗബാധിതര്‍ ലോകത്തേറ്റവും കൂടുതല്‍ ഭാരതത്തിലാണ്. ശാരീരിക ബന്ധം വഴി പകരുന്ന പാപ്പിലോമ വൈസറാണ് ഈ രോഗമുണ്ടാക്കുന്നത്. ലൈംഗിക ബന്ധത്തിലൂടെ പടരുന്ന സര്‍വ്വസാധാരണമായ വൈറസാണിത്. ഇതിന് പല രൂപഭേദങ്ങളുണ്ടെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. നല്ലൊരു പങ്കിലും ഈ അണുബാധയുണ്ടായാല്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ പോലും ഉണ്ടാകാതെ പലപ്പോഴും സ്വയം സുഖപ്പെടുന്നു.
എന്നാല്‍ അണുബാധ ആവര്ത്തിച്ചുണ്ടായാല് അത് കാന്‍സറിലേക്ക് തിരിയും. സ്താനാര്‍ബുദത്തിനു ശേഷം സ്ത്രീകളില്‍ കാണുന്ന രണ്ടാമത്തെ മാരകമായ രോഗമാണിത്. എന്നാല്‍ ആദ്യം തന്നെ കണ്ടുപിടിച്ചാല്‍ ചികിത്സ കൊണ്ട് പൂര്‍ണമായും സുഖപ്പെടുത്തന് കഴിയുന്നതാണിത്. എന്നാല്‍ ഈ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയും എന്നതാണ് ആശ്വാസകരം.
ലക്ഷണം
ശാരീരിക ബന്ധത്തിനു ശേഷം സ്വകാര്യ ഭാഗത്തു നിന്ന് രക്തം വരിക, ആര്‍ത്തവം നിലച്ച ശേഷവും രക്തസ്രാവം, ആര്‍ത്തവ കാലങ്ങള്‍ക്കിടയിലും രക്തസ്രാവം, ദ്രവരൂപത്തിലുള്ള വെള്ള പോക്ക്, അതില്‍ ചോരയുണ്ടാകും. അസഹനീയമായ ദുര്‍ഗന്ധവും അനുഭവപ്പെടാം. ഇടുപ്പകളില് വേദന, ബന്ധപ്പെടുമ്പോഴും വേദന. 35 വയസുമുതല്‍ 50 വരെയുള്ളവരിലാണ് ഇത് കൂടുതലായും കാണുന്നത്.
പ്രതിരോധം എങ്ങനെ
ഭാരതത്തില്‍ നിര്‍മ്മിച്ച ക്വാഡ്രിവാലന്റ് ഹ്യുമന്‍ പാപ്പിലോമ വൈറസ് സെര്‍വിക് വാക്സി ആണ് 9 മുതല്‍ 14 വയസുവരെയുള്ള കുട്ടികളില്‍ എടുക്കുക. ഇത് നാലു തരം പാപ്പിലോമ വൈറസുകള്‍ക്ക് എതിരെ പ്രതിരോധം തീര്‍ക്കും. അതിനാലാണ് ക്വാഡിവാലന്റ് എന്ന പേര്. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇത് നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: