തിരുവനന്തപുരം: കേരളത്തിലെ സംഘടിത മേഖലയില്‍, തൊഴിലവസരങ്ങള്‍ നിശ്ചലമായി നില്‍ക്കുന്നതായി സാമ്പത്തിക അവലോകനം
. 2013ല്‍ കേരളത്തിലെസംഘടിത മേഖലയില്‍, തൊഴിലവസരങ്ങള്‍ 10.9 ലക്ഷമായിരുന്നത് 2023 (മാര്‍ച്ച് 31, 2023 വരെ) ആയപ്പോഴേക്കും നാമമാത്രമായി വര്‍ദ്ധിച്ച് 12.6ലക്ഷമായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2016 മുതല്‍ പൊതുമേഖലയില്‍ തൊഴിലവസരത്തില്‍ നിശ്ചലാവസ്ഥയാണ് കാണിക്കുന്നത്. നിയമസഭയില്‍ വെച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വകാര്യമേഖലയും, പൊതുമേഖലയും ഉള്‍ക്കൊള്ളുന്നതാണ് കേരളത്തിലെ സംഘടിത മേഖല. 2020 വരെ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ സാവധാനത്തില്‍ ഉയര്‍ന്നിരുന്നു, എന്നാല്‍ 2021ലും 2022 ലും ചെറിയ കുറവ് രേഖപ്പെടുത്തി.
2023ല്‍ സംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന2.6 ലക്ഷം പേരില്‍ 5.6 ലക്ഷം (44.5 ശതമാനം)പൊതുമേഖലയിലും 7.0 ലക്ഷം (55.5 ശതമാനം) സ്വകാര്യമേഖലയിലുമാണ്.
പൊതുമേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ 46.6 ശതമാനം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും,0.8 ശതമാനം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും, 23.6ശതമാനം സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരും,4.5 ശതമാനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെജീവനക്കാരും, 14.5 ശതമാനം കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ജീവനക്കാരുമാണ്. റിപ്പോര്‍ട്ട് പറയുന്നു.
ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ ആഭ്യന്തര കടം 16,345.48 കോടി രൂപ വര്‍ധിച്ചുവെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.. പൊതുകടം 2380000.96 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 210791.60 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ ആഭ്യന്തര കടം. 2023-24 സാമ്പത്തികവര്‍ഷത്തില്‍ ഇതുവരെ അത് 227137.08 കോടി രൂപയായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുകടത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ രണ്ടു ശതമാനം കുറവ് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുകടത്തിന്റെ വളര്‍ച്ചാ നിരക്ക് 10.16 ആയിരുന്നത് 2023-24 സാമ്പത്തിക വര്‍ഷം 8.19 ആയി കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേന്ദ്ര വിഹിതത്തില്‍ വന്ന കുറവാണ് സംസ്ഥാനത്തിന്റെ ആഭ്യന്തര കടം വര്‍ധിക്കാന്‍ കാരണമായതെന്നും അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേന്ദ്ര വിഹിതത്തില്‍ 4.6 ശതമാനത്തിന്റെ കുറവാണ് വന്നത്. സംസ്ഥാനങ്ങള്‍ക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ ഈ നിഷേധാത്മക സമീപനത്തിനെതിരേ നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തു. ധനമന്ത്രി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ ബെഞ്ചിന്റെ അസാന്നിദ്ധ്യത്തില്‍ സഭ ശബ്ദവോട്ടോടെ പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: