ന്യൂദല്‍ഹി: പാലസ്തീനുമായുള്ള ഉഭയകക്ഷി ബന്ധം ഭാരതം ഇനിയും തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല, യുഎന്‍ മുഖേന പാലസ്തീന് നല്കി വരുന്ന സഹായങ്ങള്‍ തുടരുമെന്നും വിദേശകാര്യ വക്താവ് റണ്‍ധീര്‍ ജെയ്സ്വാള്‍ അറിയിച്ചു.
പാലസ്തീന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഭാരതത്തെ ഒഴിവാക്കാനാവില്ല. യുഎന്‍ മുഖേനയുള്ള സഹായ സഹകരണങ്ങള്‍ ഇനിയും ഭാരതത്തിന്റെ ഭാഗത്തു നിന്നുണ്ടാകും. അതേസമയം കഴിഞ്ഞ ഒക്ടോബറില്‍ ഹമാസ് ഇസ്രായേലില്‍ നടത്തിയ ഭീകരാക്രമണത്തില്‍ യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സിയിലെ (യുഎന്‍ആര്‍ഡബ്ല്യൂഎ) 13 ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളില്‍ ഭാരതം ആശങ്ക പ്രകടിപ്പിച്ചു. ഇതില്‍ യുഎന്‍ നടത്തുന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലിലെ ഹമാസ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യുഎന്‍ആര്‍ഡബ്ല്യൂഎയുടെ ഒമ്പത് ജീവനക്കാരെ യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് പിരിച്ചുവിട്ടിട്ടുണ്ട്. ഒരാള്‍ മരിച്ചന്നെും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: