കുളക്കട (കൊല്ലം): ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നു ക്രൈസ്തവ ന്യൂനപക്ഷത്തിനനുകൂലമായുണ്ടായ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ അപ്പീല്‍ പിന്‍ വലിക്കണമെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയോസ് ആവശ്യപ്പെട്ടു.
കെസിസി നീതിയാത്രയ്‌ക്ക് കുളക്കടയില്‍ നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സമൂഹത്തെ വഞ്ചിക്കുന്ന ഭരണാധികാരികള്‍ കണക്ക് പറയേണ്ടി വരും. ക്രൈസ്തവ വിഭാഗത്തെ എന്നും വോട്ട് ബാങ്കുകളായി മാത്രം കണക്കാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുക, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ അപ്പീല്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ നിന്നാരംഭിച്ച ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്ര കൊല്ലം ജില്ലയില്‍ പ്രവേശിച്ചു. ഏനാത്ത് ജങ്ഷനില്‍ ഏനാത്ത് മാര്‍ത്തോമ പള്ളിയുടെയും കിഴക്ക് പുറം ബഥേല്‍ മാര്‍ത്തോമ ഇടവകയുടെയും അഭിമുഖ്യത്തില്‍ റവ. ജോജി കെ. മാത്യു, റവ. ബിബിന്‍ സാം തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
കളക്കടയില്‍ സിഎസ്‌ഐ കൊല്ലം കൊട്ടാരക്കര മഹായിടവകയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. റോയി മാത്യു കോര്‍ എപ്പിസ്‌ക്കോപ്പ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, കെസിസി വൈസ് പ്രസിഡന്റ് മേജര്‍ ആശാ ജസ്റ്റിന്‍, സിഎസ്‌ഐ വൈദിക സെക്രട്ടറി ജോസ്, ഹെന്‍ട്രി ദാവീദ്, ക്ലര്‍ജി കമ്മിഷന്‍ ചെയര്‍മാന്‍ എ.ആര്‍. നോബിള്‍, കെസിസി കൊല്ലം ജില്ലാ കണ്‍വീനര്‍ പോള്‍ ഡേവിഡ്, എ. ഡാനിയേല്‍, ജോസ് പട്ടാഴി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: