ഹൈദരാബാദ്: മയക്കുമരുന്ന് കടത്തിയതിന് സാംബിയൻ യുവതിയെ 14 വർഷം കഠിന തടവിന് ശിക്ഷിച്ചു. ജനുവരി 19 ന് മെട്രോപൊളിറ്റൻ സെഷൻസ് കോടതിയാണ് യുവതിക്ക് ശിക്ഷ വിധിക്കുകയും എൻഡിപിഎസ് നിയമത്തിലെ സെക്ഷൻ 23 പ്രകാരം ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തത്.
2021 ജൂൺ 6 ന് ഹൈദരാബാദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ സാംബിയൻ സ്വദേശിനിയെ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസിന്റെ (ഡിആർഐ) പിടികൂടി പരിശോധിച്ചപ്പോൾ സ്യൂട്ട് കേസിനുള്ളിൽ പൈപ്പ് റോളുകൾക്കടിയിൽ 8,050 ഗ്രാം ഹെറോയിൻ ഒളിപ്പിച്ച് വെച്ചതായി കണ്ടെത്തുകയായിരുന്നു.
ഏകദേശം 52.32 കോടി രൂപ വിലമതിക്കുന്ന മയക്കു മരുന്നാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. തുടർന്ന് 1985 ലെ എൻഡിപിഎസ് ആക്‌ട് പ്രകാരം യാത്രക്കാരിയെ അറസ്റ്റ് ചെയ്തു. തുടർന്ന് അന്വേഷണം നടത്തുകയും വിചാരണ നടത്തിയ എംഎസ്ജെ കോടതിയിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: