ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് എസ്എച്ച്ഒ ടി.ഡി സുനില്‍കുമാറിന് സസ്പന്ഷന്. ഇദ്ദേഹത്തിനെതിരെ വകുപ്പ് തല അന്വേഷണത്തിനും നിര്‍ദ്ദേശം നല്കി.
എറണാകുളം റൂറല്‍ എ എസ് പിക്കാണ് അന്വേഷണ ചുമതല.രണ്ട് മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.കട്ടപ്പന പോക്സോ കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ ടി.ഡി സുനില്‍കുമാറിനെതിരെ പ്രതികൂല പരാമര്‍ശം ഉണ്ടായിരുന്നു.
വണ്ടിപ്പെരിയാര്‍ കേസില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞിരുന്നു. കോടതിയുടെ പരാമര്‍ശങ്ങള്‍ ഗൗരവമായി കാണുന്നു. വിഷയത്തില്‍ വകുപ്പുതല പരിശോധന നടക്കുന്നുണ്ടെന്നും വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
നിയമസഭയില്‍ സണ്ണി ജോസഫ് എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. പ്രതിയെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയാണ് പ്രതി കുറ്റവിമുക്തനാക്കപ്പെടാന്‍ കാരണമെന്നാണ് പ്രതിപക്ഷ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: