ന്യൂഡല്‍ഹി: കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറച്ചു. നേരത്തെയുണ്ടായിരുന്ന നിരക്കില്‍നിന്ന് 38,000 രൂപയാണ് കുറച്ചത്. കേരളം ആവശ്യപ്പെട്ടതിന്റെ പിന്നാലെ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനി നടപടി കൈക്കൊണ്ടത്.
നേരത്തെയുണ്ടായിരുന്ന നിരക്കില്‍നിന്ന് 38,000 രൂപയാണ് കുറച്ച് 1,27,000 രൂപയാണ് പുതിയ നിരക്ക്. കരിപ്പൂരില്‍ നിന്ന് 1.60 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്ക് കണക്കാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ടെണ്ടര്‍ നടപടികള്‍ വഴിയാണ് ഈ നിരക്ക് നിശ്ചയിച്ചത്. കണ്ണൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും 75,000 രൂപയാണ് നിരക്ക്. കോഴിക്കോട് നിന്നും എയര്‍ ഇന്ത്യയും, കണ്ണൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസിന് അര്‍ഹത നേടിയത്.
കേരളത്തില്‍ നിന്നും കഴിഞ്ഞവര്‍ഷം 11556 തീര്‍ത്ഥാടകരാണ് ഹജ്ജ് തീര്‍ത്ഥാടനം നടത്തിയത്. ഇതില്‍ 7045 പേരും കോഴിക്കോട് നിന്നാണ് യാത്ര ചെയ്തത്. ഇത്തവണ ഫസ്റ്റ് ഓപ്ഷനായി 14464 പേരും സെക്കന്‍ഡ് ഓപ്ഷനായി 9670 പേരും കോഴിക്കോട് നിന്ന് യാത്രക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: