തിരുവനന്തപുരം: നഗരത്തിലെ റോഡ് പണി സംബന്ധിച്ച വിവാദത്തില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയല്ല താന്‍ വിമര്ശിച്ചതെന്ന്മന്ത്രി മുഹമ്മദ് റിയാസ്. കരാറുകാരനെ പുറത്താക്കിയത് ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും മന്ത്രി പറഞ്ഞു.തലസ്ഥാനത്തെ റോഡ് പണി സമയബന്ധിതമായി പൂര്‍ത്തിയാക്കും.
വീണ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരായ അന്വേഷണത്തില്‍ പുതിയതായി ഒന്നും പറയാനില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
തിരുവനന്തപുരം നഗരത്തിലെ നിരവധി റോഡുകള്‍ കൂട്ടത്തോടെ പൊളിച്ച് ഓടയും കേബിളിടാന്‍ ഇടവുമൊക്കെ സജ്ജമാക്കി വരികയാണ്. ഗതാഗതം തടസപ്പെട്ടതോടെ ജനം നട്ടംതിരിയുകയാണ്. ഇതിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയരവെയാണ് സ്മാര്‍ട് സിറ്റി, അമൃത് പദ്ധതികളുടെ നടത്തിപ്പ് ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി കോര്പ്പറേഷന് വികസന സമിതി യോഗത്തില്‍ മേയറുടെ സാന്നിധ്യത്തില്‍ കടകംപള്ളി സുരേന്ദ്രന് പ്രസംഗിച്ചത്.
എന്നാല്‍, ആകാശത്ത് റോഡ് നിര്‍മ്മിക്കാനാകുമോ എന്ന് ചോദിച്ച മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളിയെന്നും കൂടി പറഞ്ഞതോടെ വിവാദം കൊഴുത്തു. മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ കടകംപള്ളിക്കെതിരെ കരാറുകാരുമായുള്ള ഒത്തുകളി കൂടി ആരോപിച്ചത് ശരിയായില്ലെന്ന് മുഹമ്മദ് റിയാസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: