Categories: Kerala

തോമസ് ഐസകിന്റെ ഹര്‍ജി; ഇഡിക്ക് ഹൈക്കോടതി നോട്ടീസ്

ഹര്‍ജി അടുത്ത വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും

Published by

കൊച്ചി: ഇ ഡി സമന്‍സ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഹര്‍ജിയില്‍ ഇഡിക്ക് ഹൈക്കോടതി നോട്ടീസ്. മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസിലാണിത്.

ഹര്‍ജി അടുത്ത വെള്ളിയാഴ്ച കോടതി വീണ്ടും പരിഗണിക്കും. അതിനുള്ളില്‍ നോട്ടീസിന് മറുപടി നില്‍കണമെന്നാണ് നിര്‍ദ്ദേശം.

മസാല ബോണ്ട് കേസില്‍ ഇഡിക്കെതിരെ മന്ത്രി തോമസ് ഐസകും കിഫ്ബി സിഇഒ കെ.എം എബ്രഹാമുമാണ് ഹൈക്കോടതിയിലെത്തിയത്.നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമന്‍സ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിള്‍ ബഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ് സമന്‍സ് എന്നുമാണ് ഇരുവരുടെയും വാദം.

അതേസമയം ആവശ്യപ്പെട്ട വിവരങ്ങള്‍ കിഫ്ബി നല്‍കുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് ഇഡി കോടതിയില്‍ പറഞ്ഞത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക