ന്യൂദല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില വര്‍ദ്ധിപ്പിച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന് 12.50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.
ഇതോടെ 1924.50 രൂപ ഉണ്ടായിരുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് 1937 രൂപയായി. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
വാണിജ്യ-ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ക്കായുള്ള പ്രതിമാസ വില മാറ്റങ്ങള്‍ എല്ലാ മാസവും ആദ്യമാണ് പ്രഖ്യാപിക്കുന്നത്. പ്രാദേശിക നികുതികള്‍ കണക്കിലെടുത്താല്‍ ഗാര്‍ഹിക പാചക വാതക വില ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: