ന്യൂദൽഹി: ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു. സഹമന്ത്രിമാരായ ഡോ ഭഗവത് കിഷൻറാവു കരാഡ്, പങ്കജ് ചൗധരി എന്നിവരും ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പമാണ് കേന്ദ്ര ധനമന്ത്രി രാഷ്‌ട്രപതി ഭവനിലെത്തിയത്.
നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്. പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസാക്കിയ സാഹചര്യത്തില്‍ എത്രകണ്ട് സ്ത്രീകള്‍ക്ക് പ്രധാന്യം നല്‍കുന്നതായിരിക്കും ബജറ്റെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. യുവതികള്‍ക്കായുള്ള തൊഴിലധിഷ്ഠിത പരിപാടികള്‍ക്ക് തുക വകയിരുത്തിയേക്കും. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, ചെറുകിട കമ്പനികളില്‍ പ്രസവാവധി നല്‍കുന്നത് ഉറപ്പാക്കല്‍, വനിതാ സംരംഭകര്‍ക്ക് നികുതി ഇളവുകളും ഫണ്ടുകളും നല്‍കല്‍ ഉള്‍പ്പെടെ പ്രതീക്ഷിക്കുന്നത്.
മുൻ വർഷത്തെ ബജറ്റിൽ ധനമന്ത്രി പുതിയ ആദായ നികുതി വ്യവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ നികുതി ഘടനയിൽ ഇത്തവണ കാര്യമായ മാറ്റങ്ങൾ ഒന്നും പ്രഖ്യാപിക്കാൻ സാധ്യതയില്ലെന്നാണ് സൂചനകൾ. സ്റ്റാർട്ടപ്പുകൾ – ഇലക്ട്രിക് മേഖല എന്നിവയ്‌ക്ക് കുടുതൽ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു. ക്ഷേമപദ്ധതികൾക്കായി വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും സാധ്യതയുണ്ട്. ഏഴു ശതമാനം ജിഡിപി വളർച്ച നിരക്കിലേക്ക് രാജ്യത്തെ എത്തിക്കുന്നതിനുള്ള പദ്ധതികളുമുണ്ടാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: