ബൊഗോട്ട: കൊളംബിയ വിമാനത്താവളത്തില്‍ വിഷ തവളകളുമായി എത്തിയ ബ്രസീല്‍ സ്വദേശിനി അറസ്റ്റില്‍.സ്യൂട്ട്കേസില്‍ 130 വിഷ തവളകളുമായാണ് ഇവര്‍ എത്തിയത്.
കൊളംബിയയിലെ ഏറ്റവും വിഷമുള്ള ഉഭയജീവികളില്‍ ഒന്നായ ഹാര്‍ലെക്വിന്‍ തവളകളെ ചെറിയ ജാറുകളിലാണ് സ്യൂട്ട്കേസില്‍ സൂക്ഷിച്ചിരുന്നത്.വംശനാശഭീഷണി നേരിടുന്ന ജീവി വര്‍ഗമാണിത്.
യുവതി തവളകളെ കടത്താന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. തവളകളെ വന്യജീവി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: