തിരുവനന്തപുരം: രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധ ശിക്ഷ വിധിച്ച വനിതാ ജഡ്ജിക്കെതിരെ പോപ്പുലർ ഫ്രണ്ട് അനുഭാവികള്‍ സൈബർ ആക്രമണംനടത്തുകയും ചില ഭീഷണികള്‍ ലഭിക്കുകയും ചെയ്തതോടെ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. വധക്കേസിൽ ശിക്ഷ വിധിച്ച മാവേലിക്കര അഡിഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയ്‌ക്കാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. സമൂഹമാദ്ധ്യമങ്ങളിൽ ഇവര്‍ക്കെതിരെ എസ് ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും അനുഭാവികളും ശക്തമായി വിമര്‍ശനം ഉയര്‍ത്തുന്നതായി പൊലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
എസ്ഡിപിഐ നേതാക്കളുടെ ഫേസ്ബുക്ക് പേജുകളിലാണ് ജഡ്ജിക്കെതിരെ പോസ്റ്റുകൾ പങ്കുവച്ചിരിക്കുന്നത്. ജഡ്ജിയുടെ ചിത്രം ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടാണ് അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകൾ പങ്കുവച്ചിരിക്കുന്നത്.
ജഡ്ജിയെന്ന പദവിയെ അവഹേളിക്കുന്ന തരത്തിലായിരുന്നു എസ്ഡിപിഐ നേതാക്കളുടെ ഫേസ്ബുക്ക് പേജുകളിലെ പോസ്റ്റുകളും കമന്‍റുകളും. എസ്ഡിപിഐ പ്രവർത്തകരും പിഎഫ്ഐ ഭീകരരും ജഡ്ജിക്കെതിരെ സമൂഹമാദ്ധ്യമങ്ങൾ വഴി ഭീഷണിയും മുഴക്കുന്നുണ്ട്.
ശ്രീനിവാസൻ കൊലക്കേസിൽ പ്രതികളായ നവാസ്, അനൂപ്, സഫറുദ്ദീന്‍, മുന്‍ഷാദ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ജസീബ് രാജ, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ്, നൈസാം, അജ്മല്‍, അബ്ദുല്‍ കലാം എന്നീ 15 പോപ്പുലർ ഫ്രണ്ട് ഭീകരർക്കാണ് വധശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയില്‍ ജഡ്ജി വി.ജി ശ്രീദേവി ശിക്ഷാവിധി പ്രസ്താവിച്ചത്.
കേസിൽ 15 പിഎഫ്‌ഐ ഭീകരരും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു ഇതിനെ തുടർന്നാണ് വധശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ പങ്കെടുത്തവര്‍ പശ്ചാത്താപവും പ്രകടിപ്പിച്ചിരുന്നില്ലെന്നു മാത്രമല്ല, കൊലപാതകത്തിന്റെ നിഷ്ഠുരതയും ജഡ്ജി വിധിന്യായത്തില്‍ കണക്കിലെടുത്തിരുന്നു. യാതൊരു ദാക്ഷിണ്യവുമില്ലാതെ ഭാര്യയുടെയും പെണ്‍മക്കളുടെയും മുന്നില്‍വെച്ചായിരുന്നു കൊലപാതകം. പ്രതികളില്‍ എട്ട് പേര്‍ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരാണ്. ഇവർ രൺജിത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് കൃത്യം നിര്‍വ്വഹിച്ചത്. മൂന്ന് പ്രതികളാണ് വധം ഗൂഢാലോചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: