ലഖ്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് പുതിയതായി എട്ട് വിമാനങ്ങൾക്കൂടി അയോദ്ധ്യയിലേക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് സ്‌പൈസ് ജെറ്റ്. ഫെബ്രുവരി ഒന്ന് മുതൽ ഈ വിമാനങ്ങളുടെ സർവീസ് ആരംഭിക്കും.
ഡൽഹി, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂർ, പട്‌ന, ദർബംഗ, മുംബൈ, ബെംഗളൂരു എന്നിവടങ്ങളിൽ നിന്നാകും വിമാന സർവീസ് ഉണ്ടാക്കുക. ട്രിപ് അഡൈ്വസർ അടക്കമുള്ള രാജ്യാന്തര സഞ്ചാര സേവന ദാതാക്കൾ അയോധ്യാ ദർശനത്തിന് വിവിധ പാക്കേജുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: