മംഗലാപുരം: കണ്ണൂരില്‍ നിന്ന് മംഗലാപുരം വഴി ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടും. കോഴിക്കോട്-ബെംഗളൂരു റൂട്ടിലെ യാത്രക്കാര്‍ക്ക് ആശ്വാസമാകുന്ന നടപടിയാണിത്.
യശ്വന്ത്പുര്‍ കണ്ണൂര്‍ എക്സ്സ്പ്രസ്സ് കോഴിക്കോട്ടേക്ക് എത്തിക്കാന്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തിയ മുന്‍ റെയില്‍വേ പി.എ.സി ചെയര്മാന് പി.കെ. കൃഷ്ണദാസിന് ബിജെപി അഭിനന്ദനം അറിയിച്ചു. കൊയിലാണ്ടിയിലും വടകരയിലും സ്റ്റോപ്പുണ്ടകുമെന്നാണ് റിപ്പോര്‍ട്ട്. ട്രെയിന്‍ നീട്ടിയതിന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനും നന്ദിയറിയിച്ചു.
രാത്രി 9.35ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കണ്ണൂര്‍ വഴി പിറ്റേന്ന് ഉച്ചയ്ക്ക് 12.40ന് കോഴിക്കോട്ട് എത്തും. മൂന്നരയ്ക്ക് കോഴിക്കോട് നിന്ന് കണ്ണൂര്‍ വഴി ബെംഗളൂരുവിലേക്ക് പോകും. രാവിലെ 6.35ന് ബെംഗളൂരുവിലെത്തും. ഉന്നതതല ചര്‍ച്ചകള്‍ക്കു ശേഷം എം.കെ. രാഘവന് എംപിയാണ് ഇക്കാര്യം സംസ്ഥാനത്ത് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: