കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവ ഫെബ്രുവരി ഏഴിന് കോട്ടയത്ത് എത്തും. ഏഴിന് തിരുവഞ്ചൂരില്‍ നിര്‍മിച്ച സഭയുടെ മോര് അന്തോണിയോസ് മൊണാസ്ട്രിയുടെ ആദ്യ ബ്ലോക്കിന്റെ കൂദാശ നിര്‍വഹിക്കുന്ന അദ്ദേഹം എട്ടിന് രാവിലെ തൂത്തൂട്ടി മോര്ഗ്രിഗോറിയന് ധ്യാനകേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. യാക്കോബായ സുറിയാനി സഭയിലെ പുരോഹിതര്‍ക്ക് റമ്പാന് സ്ഥാനം നല്‍കും.
ഓസ്ട്രേലിയന്‍ അതിഭദ്രാസന നിയുക്ത മെത്രാപ്പോലിത്ത ഫാ. ജോര്‍ജ് വയലിപ്പറമ്പില്‍, പൗരസ്ത്യ സുവിശേഷ സമാജത്തിന് വേണ്ടി ഫാ. മാത്യു ജോണ്‍ പൊക്കതയില്‍, ഫാ. വര്‍ഗീസ് കുറ്റിപ്പുഴയില്‍, മോര് അന്തോണിയോസ് മെണാസ്ട്രിക്കുവേണ്ടി ഡോ. കുരിയാക്കോസ് കൊള്ളന്നൂര്‍, ഫാ. ജോഷി വെട്ടികാട്ടില്‍, ഫാ. കുര്യന് പുതിയപുരയിടത്തില്‍, ഫാ. കുര്യാക്കോസ് ജോണ്‍ പറയന്‍കുഴിയില്‍ എന്നിവര്‍ക്കാണ് റമ്പാന് സ്ഥാനം നല്‍കുന്നത്.
ഏഴിന് വൈകിട്ട് 7.20ന് മൊണാസ്ട്രിയുടെ സമര്‍പ്പണം. കാതോലിക്ക ആബൂന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അധ്യക്ഷനാകും. മലങ്കര മെത്രാപ്പോലിത്ത മോര് ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ആമുഖ പ്രഭാഷണം നടത്തും. ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന് പാത്രിയര്‍ക്കീസ് ബാവ അനുഗ്രഹ പ്രഭാഷണം നടത്തും.
എട്ടിന് രാവിലെ എട്ടിന് വിശുദ്ധ കുര്‍ബ്ബാന, റമ്പാന് സ്ഥാനസ്വീകരണം. തുടര്‍ന്ന് പാത്രിയര്‍ക്കീസ് ബാവയുടെ അനുഗ്രഹ പ്രഭാഷണം തുടങ്ങിയവ നടക്കുമെന്ന് ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി മോര് ഗ്രിഗോറിയന്‍ ധ്യാനം കേന്ദ്രം ഡയറക്ടറുമായ സഖറിയാസ് മോര് പീലക്സീനോസ്, മാത്യൂസ് മോര് തീമോത്തിയോസ് മെത്രാപ്പോലീത്ത, കുറിയാക്കോസ് കോര്‍ എപ്പിസ്കോപ്പ മണലേല്‍ച്ചിറ, ഫാ. ജോസി അട്ടച്ചിറ, ഫാ. ഡോ. കുറിയാക്കോസ് കൊള്ളന്നൂര്‍, ഫാ. എബിന് കുമ്മത്തുചിറയില് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: