സംഗീതം ഭഗവാന് കൃഷ്ണനില്‍ നിന്നുള്ള ദൈവിക സമ്മാനമാണെന്നും പാടുമ്പോള്‍ ഞാനല്ല ശ്രീകൃഷ്ണനാണ് പാടുന്നതെന്നും ഗായിക അരുണ സായിറാം.
ജീവിതത്തിലെ വേദനകളില്‍ നിന്നും രക്ഷെപ്പെടുത്താന്‍ കഴിയുന്നതാണ് സംഗീതമെന്നും അവര്‍ പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്സ് പ്രസിന്റെ തിങ്ക് എഡ്യു കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അരുണ സായിറാം.
തന്റെ സംഗീതയാത്രയ്ക്കിടയില്‍ അനുഭവവേദ്യമായ അതീന്ദ്രിയശക്തിയെക്കുറിച്ചും അവര്‍ സംസാരിച്ചു. ഒരു ചെറിയ കുട്ടി പാടാന്‍ ആവശ്യപ്പെട്ടാനും താന്‍ പാടുമെന്നും അവര്‍ പറഞ്ഞു. മനുഷ്യനെ പരിവര്‍ത്തനം ചെയ്യാന്‍ സംഗീതത്തിന് സാധിക്കുമെന്നും സംഗീതത്തില്‍ അമ്മ, ഗുരു, എം. സുബ്ബലക്ഷ്മി എന്നിവര്‍ ഏറെ സ്വാധീനിച്ച വ്യക്തിത്വങ്ങളാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: