തിരുവനന്തപുരം: കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സാമ്പത്തികതട്ടിപ്പാണ് ഹൈറിച്ച് വഴി നടന്നതെന്നും പ്രതികള്‍ക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുരെന്നും കോടതിയില്‍ ഇഡി. ഹൈറിച്ച് തട്ടിപ്പില്‍ സിപിഎമ്മുകാരും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും ചില കോണുകളില്‍ നിന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ചില ഉന്നത സിപിഎം നേതാക്കളുടെ അടുത്ത ബന്ധുക്കള്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു.
ഈ തട്ടിപ്പില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഇഡിയുടെ വാദം. ഇനി ഫെബ്രുവരി 2ന് വീണ്ടും വാദം കേള്‍ക്കും.
ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് വഴി 1630 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് തുടക്കത്തിലേ ചേര്‍പ്പ് പൊലീസ് കണക്കുകൂട്ടിയത്. 100 കോടി രൂപയുടെ ഹവാല കടത്തുമായി ബന്ധപ്പെട്ടിട്ടാണ് ഇഡി ഈ കേസില്‍ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിലാണ് അത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് കണ്ടെത്തിയത്. 126 കോടിയുടെ ജിഎസ് ടി തട്ടിപ്പ് കണ്ടെത്തിയതോടെ ഉടമകള്‍ 50 കോടിയോളം ജിഎസ് ടി അടയ്‌ക്കുകയും ചെയ്തിരുന്നു. കൂടുതല്‍ തട്ടിപ്പിലേക്ക് അന്വേഷണം പോകാതിരിക്കാനാണ് ഈ തുക അടച്ചതെന്ന് സംശയിക്കുന്നു.
ഓണ്‍ലൈന്‍ വഴി പലചരക്ക് സാധനങ്ങള്‍ വീട്ടില്‍ എത്തിക്കുന്ന കമ്പനി പിന്നീട് ഓണ്‍ലൈന്‍ മണിചെയിന്‍ വരെ ആരംഭിച്ചു ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തി. കള്ളപ്പണം വെളുപ്പിച്ചു. എന്നിങ്ങനെ പല കുറ്റങ്ങളാണ് ഇഡി കണ്ടെത്തിയത്.
വിദേശത്തേക്ക് പണം കടത്തുന്നു എന്ന ആരോപണത്തില്‍ ഇഡി റെയ്ഡ് നടത്തിയപ്പോള്‍ ഉടമയായ പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും മുങ്ങുകയായിരുന്നു. കേരളത്തില്‍ 19 സ്ഥലങ്ങളില്‍ ഇവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: