അഗര്‍ത്തല: വിമാനയാത്രക്കൊരുങ്ങവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാള്‍ തീവ്രപരിചരണ വിഭാഗത്തില്‍.
ഫെബ്രുവരി 2ന് റെയില്വേയ്സിനെതിരെയുളള രഞ്ജി ട്രോഫി മത്സരത്തിനായി അഗര്‍ത്തലയില്‍ നിന്ന് സൂറത്തിലേക്കുള്ള യാത്രക്കൊരുങ്ങവെയാണ് ദേഹാസ്വസ്ഥ്യം ഉണ്ടായത്.
രഞ്ജിയില്‍ കര്‍ണാടക ടീമിന്റെ ക്യാപ്റ്റനാണ് മായങ്ക് അഗര്‍വാള്‍. അപകടനില തരണം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.
വിമാനത്തില്‍ വച്ച് വായിലും തൊണ്ടയിലും അസ്വസ്ഥതയെ തുടര്‍ന്ന് അഗര്‍വാളിനെ അഗര്‍ത്തലയിലെ ഐഎല്‍എസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.താരത്തോടൊപ്പം ഉണ്ടായിരുന്ന ടീം മാനേജര്‍ രമേശും വിമാനത്തില്‍ നിന്ന് തിരിച്ചിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: