കല്‍പ്പറ്റ : ലോകം മുഴുവന്‍ ബന്ധമുള്ള നേതാവാണെങ്കിലും രാഹുലിനെ കൊണ്ട് വയനാടിന് ഒരു ഗുണവുമില്ല. ഉത്തരവാദിത്ത ബോധമില്ലാത്ത എംപിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പറഞ്ഞു. എംപിയായിരുന്ന ഈ കാലയളവില്‍ എന്ത് കാര്യമാണ് അദ്ദേഹം വയനാട്ടിലെ ജനങ്ങള്‍ക്കായി ചെയ്തത്. ലോകം മുഴുവന്‍ ബന്ധമുണ്ടെങ്കിലും അദ്ദേഹത്തെ കൊണ്ട് വയനാട്ടുകാര്‍ക്ക് ഒരു ഗുണവുമില്ല.
വയനാട് ആസ്പിരേഷന്‍ ജില്ലയാണ്. കേന്ദ്ര ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി രണ്ട് തവണ ജില്ല സന്ദര്‍ശിക്കുകയും വയനാടിന്റെ വികസനത്തിന് വേണ്ടി ചര്‍ച്ചകളും നടത്തി. എന്നാല്‍ ഒരു തുടര്‍ യോഗത്തിലും രാഹുല്‍ പങ്കെടുത്തില്ല. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ആദര്‍ശ് ഗ്രാം പദ്ധതിയിലെ പഞ്ചായത്ത് എവിടെയാണ് നടപ്പിലായത്.
ലോകം മുഴുവന്‍ ബന്ധങ്ങളുള്ള രാഹുലിനെ കൊണ്ട് വയനാട്ടുകാര്‍ക്ക് എന്ത് പ്രയോജനം എല്ലാ കേന്ദ്രമന്ത്രിമാരും ആഴ്ച്ചയില്‍ ഒരിക്കല്‍ സ്വന്തം മണ്ഡലത്തില്‍ പോകും. പ്രധാനമന്ത്രി പോലും രണ്ട് മാസത്തില്‍ ഒരിക്കല്‍ സ്വന്തം മണ്ഡലത്തില്‍ പോകുന്നുണ്ട്. രാഹുല്‍ മാത്രമാണ് മണ്ഡലത്തെ അവഗണിക്കുന്നത്. അമേത്തിയില്‍ പരാജയപ്പെടുത്തിയ പോലെ രാഹുലിനെ വയനാട്ടിലും പരാജയപ്പെടുത്തണം.
സിപിഐ എന്തിനാണ് വയനാട്ടില്‍ മത്സരിക്കുന്നത് വികസന വിരോധിയായ രാഹുലിനെ പരാജയപ്പെടുത്താന്‍ സിപിഐ മാറി നില്‍ക്കണം. ഇന്‍ഡി മുന്നണിയിലെ പ്രധാന നേതാവിനെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫ് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടോയെന്ന്് വ്യക്തമാക്കണം. എന്‍ഡിഎ ഇത്തവണ ശക്തമായ മത്സരം കാഴ്ചവെക്കുമെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: