Categories: Kerala

രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ കോടതി വിധി സ്വാഗതാര്‍ഹം; എല്ലാ ഉദ്യോഗസ്ഥര്‍ക്കും നന്ദിയെന്ന് പി.കെ. കൃഷ്ണദാസ്

Published by

തിരുവനന്തപുരം: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ക്കെല്ലാം വധശിക്ഷയ്‌ക്ക് വിധിച്ച് കോടതി നടപടി സ്വാഗതാര്‍ഹമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.

അവലും മലരും അല്ല, 15 വീടുകളിലും കുറച്ച് കൂടുതല്‍ വെള്ളത്തുണി കരുതി വച്ചോളു. തീവ്രവാദികളെ തൂക്കിക്കൊല്ലാന്‍ വിധിച്ച കോടതിവിധി സ്വാഗതാര്‍ഹം. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും അഭിഭാഷകസംഘാംഗങ്ങള്‍ക്കും അഭിനന്ദനങ്ങളെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ജി. ശ്രീദേവിയാണ് ഇന്ന് ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് പുറമെ ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, വീട്ടില്‍ അതിക്രമിച്ച് കടന്നു കയറല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം ഐപിസി 449, 447, 506(2), 324, 323, 341, 201വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്. പിഎഫ്‌ഐ അനുകൂലികളാണ് ഇവരെല്ലാം.

കേസിലെ ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്ക് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ രണ്‍ജിത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയതായും കണ്ടെത്തിയിട്ടുണ്ട്. നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ്, നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ എന്നിവരാണ് കേസിലെ പ്രതികള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക