ലക്നൗ: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിച്ച് 813 കിലോമീറ്റര്‍ റോഡുകള്‍ ഉത്തര്‍പ്രദശ് ശക്തിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ റോഡുകളുടെ നിര്‍മ്മാണത്തിലും ബലപ്പെടുത്തലിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍, പ്രത്യേകിച്ച് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്, ബിറ്റുമെന്‍ എന്നിവ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
യോഗി സര്‍ക്കാരിന്റെ ഈ സംരംഭം നിരവധി കാരണങ്ങളാല്‍ ശ്രദ്ധേയമാണ്. മാത്രമല്ല ഇത് ആഗോളതലത്തില്‍ അംഗീകാരം നേടുകയും ചെയ്യുന്നു. ഈ റോഡുകള്‍ ചെലവ് കുറഞ്ഞതും അതേ സമയം ഈട് ഉറപ്പു നല്‍കുന്നതുമാണ്. മാത്രമല്ല, ഈ പ്രക്രിയയിലൂടെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടുന്നു.
സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, യോഗി സര്‍ക്കാര്‍ ഈ പ്രക്രിയയിലൂടെ ഉത്തര്‍പ്രദേശില്‍ മൊത്തം 813 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. ഈ നൂതന സംരംഭത്തിലൂടെ മൊത്തത്തില്‍ 466 റോഡുകളും റൂട്ടുകളും ശക്തിപ്പെടുത്തിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം യോഗി സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 27,397 കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ, മുഖ്യമന്ത്രി സമഗ്ര ഗ്രാം വികാസ് യോജനയ്‌ക്ക് കീഴില്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി ആകെ 181 റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ലഭിച്ച കണക്കുകള്‍ പ്രകാരം 2023-24ല്‍ ഇതുവരെ 44,382 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകള്‍ ഗവണ്‍മെന്റ് കുഴിരഹിതമാക്കി, 26,976 കിലോമീറ്റര്‍ നീളമുള്ള റോഡുകളുടെ നവീകരണ പ്രക്രിയ പൂര്‍ത്തീകരിച്ചു.
കൂടാതെ, 96 റെയില്‍വേ പാലങ്ങള്‍ ഉള്‍പ്പെടെ 224 നീളമുള്ള പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും അവ തുറന്നുകൊടുക്കുകയും ചെയ്തു എന്നാണ് കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: