തിരുവനന്തപുരം : നിറമണ്‍കര വിനായക നഗറില്‍ വയോധിക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. രാജലക്ഷ്മി (83) ആണ് മരിച്ചത്. ഏറെ നാളുകളായി ഒറ്റയ്ക്കായിരുന്നു താമസിച്ച് വന്നത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മ്യതദേഹം . മൃതദേഹം കണ്ടെത്തുമ്പോള്‍ ശരീരത്തിന് മുകളിലൂടെ അലമാര വീണു കിടക്കുകയായിരുന്നു.
നാട്ടുകാര്‍ ജനലില്‍ കൂടി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മ്യതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: