Categories: India

ആവാസ് യോജനയുടെ ആനുകൂല്യം ഗ്രാമീണർക്ക് ലഭിക്കുന്നില്ല; തമിഴ്നാട് സർക്കാരിനെ വിമർശിച്ച് ആർ.എൻ. രവി

നയപരമായ കാര്യങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഡിഎംകെ ഭരണത്തിൻ്റെ പോരായ്മകളെ ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു

Published by

ചെന്നൈ: തമിഴ്നാട് സർക്കാരിനെതിരെ തുറന്നടിച്ച് ഗവർണർ ആർ.എൻ. രവി. ഭരണപരമായ അനാസ്ഥ കാരണം കേന്ദ്ര സർക്കാർ നടപടികൾ അർഹതപ്പെട്ടവർക്ക് ലഭിക്കുന്നില്ലെന്നാണ് അദ്ദേഹം ആരോപിച്ചത്.

സംസ്ഥാനത്തെ നാഗപട്ടണം ജില്ലയിലെ അർഹരായ പാവപ്പെട്ട ഗ്രാമീണർക്ക് പ്രധാനമന്ത്രി ആവാസ് യോജനയുടെ ആനുകൂല്യം ലഭിക്കാത്തത് ദയനീയമാണെന്ന് തമിഴ്‌നാട് ഗവർണർ ആർ. എൻ. രവി ആരോപിച്ചു. തന്റെ എക്സ് പ്ലാറ്റ്ഫോമിലാണ് അദ്ദേഹം സർക്കാരിനെ നിശിതമായി വിമർശിച്ചത്.

ജനുവരി 28 ന് നാഗപ്പട്ടണം ജില്ല രവി സന്ദർശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. “നാഗപട്ടണം ജില്ലയിലെ അർഹരായ പാവപ്പെട്ട ഗ്രാമീണർക്ക് പ്രധാനമന്ത്രി ആവാസ് യോജനയുടെ പ്രയോജനം ലഭിക്കാത്തത് ദയനീയമാണ്. ഭരണപരമായ ഉദാസീനതയും ആരോപണവിധേയമായ അഴിമതിയുമാണ് ഇതിന്  കാരണം” -എക്‌സിൽ അദ്ദേഹം ആരോപിച്ചു.

നയപരമായ കാര്യങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഡിഎംകെ ഭരണത്തിന്റെ പോരായ്മകളെ ഗവർണർ രവി ശക്തമായി എതിർക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ഈ ആരോപണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by