തിരുവനന്തപുരം: നിതീഷ്കുമാര്‍ എന്‍ഡിഎയ്ക്കൊപ്പം പോയത് കോണ്‍ഗ്രസിന്റെ പിടിപ്പുകേടെന്ന് സിപിഎം. ഇഎംഎസ് അക്കാദമിയില്‍ തുടരുന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിലാണ് ഈ വിലയിരുത്തല്‍. ഇന്നും നാളെയും യോഗം തുടരും.
എന്നാല്‍ കോണ്‍ഗ്രസിനെ പിണക്കേണ്ടെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ലോക്സഭയില്‍ പരമാവധി സീറ്റുകള്‍ നേടണം. അതിനാല്‍ കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കണം. പഞ്ചാബ്, ത്രിപുര, ബംഗാള്‍, രാജസ്ഥാന്, ബിഹാര്‍ തുടങ്ങി പാര്‍ട്ടിക്കു വേരോട്ടമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സഹായത്തോടെ വിജയിക്കാനാകും, യോഗം വിലയിരുത്തി.
നിതീഷ് കുമാറിനെ ഇന്‍ഡി മുന്നണി കണ്‍വീനറാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായി യെച്ചൂരി പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസത് ഗൗരവമായെടുത്തില്ല. ഈ സാഹചര്യം ബിജെപി മുതലാക്കി, റിപ്പോര്‍ട്ട് അവതരിപ്പിച്ച് യെച്ചൂരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: