ജയ്പൂര്‍: രാജസ്ഥാനിലെ മഹാജനില്‍ ഭാരതവും സൗദി അറേബ്യയും സംയുക്ത സൈനിക അഭ്യാസം തുടങ്ങി. ഇതാദ്യമാണ് ഇരു രാജ്യങ്ങളും സംയുക്ത സൈനിക അഭ്യാസം നടത്തുന്നത്. സാദാ സന്‍സ്വീക് എന്ന പേരിലുള്ള അഭ്യാസം ഫെബ്രുവരി രണ്ടുവരെയാണ്. റോയല്‍ സൗദി ലാന്‍ഡ് ഫോഴ്‌സില്‍ നിന്നും ഭാരത കരസേനയില്‍ നിന്നുമുള്ള 45 വീതം സൈനികരാണ് പങ്കെടുക്കുന്നത്.
മരുഭൂമിക്ക് സമാനമായ പ്രദേശങ്ങളിലെ സൈനിക നീക്കത്തിന്റെ പരിശീലനമാണ് സംയുക്ത അഭ്യാസത്തില്‍ പ്രധാനമായും നടക്കുകയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇതുവരെയുള്ള അനുഭവങ്ങള്‍ ഇരു സൈന്യവും പങ്കുവയ്‌ക്കും. പുതിയ നീക്കങ്ങള്‍ പരിശീലിക്കും. മരുപ്രദേശത്തെ ഒളിത്താവളങ്ങളില്‍ നിന്ന് ഭീകരരെ പിടികൂടുന്നത് സംബന്ധിച്ച് പ്രത്യേക ഡ്രില്‍ നടത്തുമെന്നും അറിയിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: