തിരുവനന്തപുരം: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ സമയത്ത് യജമാന സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇരുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം എന്തുകൊണ്ടും അതിന് യോഗ്യനാണെന്നും പുരി ശങ്കരാചാര്യ സ്വാമി അധോക്ഷാനന്ദ് ദേവ്തീര്ത്ഥ് മഹാരാജ്. അയോദ്ധ്യാ രാമക്ഷേത്രം മുഴുവന്‍ ഭാരതീയരുടെയും പ്രാര്‍ത്ഥനയുടെ ഫലമാണ്. 500 വര്‍ഷത്തെ കാത്തിരിപ്പിന്റെയും ലക്ഷക്കണക്കിന് ആള്‍ക്കാരുടെ തപസ്യയുടെയും ബലിദാനത്തിന്റെയും സന്തോഷത്തിന്റെ ദിനം കൂടിയാണ് അയോദ്ധ്യയിലെ ശ്രീരാമന്റെ മന്ദിരം. ഇത് ഭാരതത്തിന്റെ സുവര്‍ണ യുഗമാണ്, അമൃത് കാലമാണ്, സ്വാമി പറഞ്ഞു.
അഖണ്ഡഭാരതത്തിലെ 52 ശക്തി പീഠങ്ങള്‍ സന്ദര്‍ശിച്ച് പൂജയും അര്‍ച്ചനയും ചെയ്യുന്നതിന് വേണ്ടി നടത്തുന്ന അഖണ്ഡ ഭാരത യാത്രയുടെ ഭാഗമായി കന്യാകുമാരിയില്‍ പോയതിന് ശേഷമാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. ഭാരതത്തിന്റെ ദൈവിക ശക്തികളെ ഉണര്‍ത്തുന്നതിനും ഭാരതത്തെ വീണ്ടും അഖണ്ഡഭാരതമാക്കുന്നതിനും
വേണ്ടിയാണ് അഖണ്ഡഭാരതയാത്ര നടത്തുന്നത്. പ്രാചീനകാലത്തെ അഖണ്ഡഭാരതം ഇപ്പോള്‍ 18 ദേശങ്ങളായി മാറി. ഈ 18 ദേശങ്ങളിലും പോകും. പാകിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന് എന്നിവ ഉള്‍പ്പെടുന്ന അഖണ്ഡഭാരതത്തിലാണ് ശക്തിപീഠങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 2021 നവംബര്‍ 10നാണ് സ്വാമി അഖണ്ഡഭാരത യാത്ര തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: