വളാഞ്ചേരി: പ്രതിഭകളായ കുട്ടികളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുക എന്നത് അധ്യാപകരുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണെന്നും ഒരുവനില്‍ അന്തര്‍ലീനമായ സര്‍ഗശക്തിയെ കണ്ടെത്തലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള.
വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ 73-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിടിഎ പ്രസിഡന്റ് നസീര്‍ തിരൂര്‍ക്കാട് അദ്ധ്യക്ഷനായി. ഡോ. കെ.ടി. ജലീല്‍ എംഎല്‍എ, വാര്‍ഡ് കൗണ്‍സിലര്‍ കെ.വി. ഉണ്ണികൃഷ്ണന്, സ്കൂള്‍ മാനേജര്‍ വി. ഗോപാലകൃഷ്ണന്, പ്രിന്‍സിപ്പല്‍ എം.പി. ഫാത്തിമക്കുട്ടി, പി. നൗഷാദ് എന്നിവര്‍ സംസാരിച്ചു. ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി അഭിമന്യു വരച്ച ചിത്രം ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ളയ്ക്ക് കൈമാറി. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും തനത് കലാകാരന്മാര് അവതരിപ്പിച്ച ഗാനമേളയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: