ചെന്നൈ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ മൂന്നാം പതിപ്പിന് ഫെബ്രുവരി 15 മുതല്‍ ചെന്നൈ ആതിഥേയത്വം വഹിക്കും. അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കാലിക്കറ്റ് ഹീറോസ്, ചെന്നൈ ബ്ലിറ്റ്സ്, ഡല്‍ഹി തൂഫാന്‍സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്, മുംബൈ മെറ്റിയോഴ്സ് എന്നിങ്ങനെ ഒമ്പത് ഫ്രാഞ്ചൈസികളാണ് ലീഗ് ട്രോഫിക്കായി മത്സരിക്കുക. ചെന്നൈയിലെ എസ്ഡിഎടി മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് 21ന് ഫൈനല്‍.
ഉദ്ഘാടന മത്സരത്തില്‍, നിലവിലെ ചാമ്പ്യന്മാരായ അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് ആതിഥേയരായ ചെന്നൈ ബ്ലിറ്റ്സിനെ നേരിടും. അന്നുതന്നെ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസ് സീസണ് ഒന്നിലെ ജേതാക്കളായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിനെ നേരിടും. 16ന് രാത്രി 8.30ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്-കാലിക്കറ്റ് ഹീറോസ് മത്സരം നടക്കും.
മാര്‍ച്ച് 11നും മാര്‍ച്ച് 18 നും ഇടയിലായിരിക്കും സൂപ്പര്‍ 5 ഘട്ട മത്സരങ്ങള്‍ നടക്കുക. ലീഗ് ഘട്ടത്തിലെ മികച്ച അഞ്ച് ടീമുകളായിരിക്കും അവസാന മൂന്ന് ടീമുകളെ നിര്‍ണയിക്കാന്‍ റൗണ്ട് റോബിന് ഫോര്‍മാറ്റില്‍ മത്സരിക്കുക. സൂപ്പര്‍ 5ല്‍ ഒന്നാമതെത്തുന്ന ടീം ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ മാര്‍ച്ച് 19ന് എലിമിനേറ്ററില്‍ മത്സരിക്കും. എലിമിനേറ്റര്‍ വിജയിയാകും ഫൈനലില്‍ ഇടം നേടുന്ന രണ്ടാമത്തെ ടീം.
പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മത്സരങ്ങള്‍ സോണി സ്പോര്‍ട്സ് ടെന്‍1 എസ്ഡി & എച്ച്ഡി, സോണി സ്പോര്‍ട്സ് ടെന്‍3 എസ്ഡി & എച്ച്ഡി (ഹിന്ദി), സോണി സ്പോര്‍ട്സ് ടെന്‍4 എസ്ഡി & എച്ച്ഡി (തമിഴ് ആന്‍ഡ് തെലുങ്ക്) എന്നിവയില്‍ വൈകുന്നേരം 6.30 മുതല്‍ തത്സമയം കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: