ന്യൂദല്‍ഹി : റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ബീറ്റിംഗ് ദി റിട്രീറ്റോടെ സമാപനം . വിവിധ സേനാ വിഭാഗങ്ങളുടെ പ്രൗഢോജ്ജ്വല ബാന്‍ഡ് മേളത്തിന് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ചീഫ് ജസ്റ്റിസും സാക്ഷ്യം വഹിച്ചു.
വൈകിട്ട് വിജയ് ചൗക്കില്‍ ശംഖ നാദത്തോടെ തുടങ്ങിയ സംഗീത വിരുന്നില്‍ 31 ഈണങ്ങളാണ് കാണികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ജനപ്രിയ ഗാനങ്ങളുടെ ഈണങ്ങളും ഉണ്ടായിരുന്നു.
രാഷ്‌ട്രപിതാവ് ഗാന്ധിജിയെ അനുസ്മരിച്ച് വ്യോമസേന സംഘം പ്രകടനം നടത്തി. സേനാവിഭാഗങ്ങളുടെ ചുവട് വച്ചുളള ബാന്‍ഡ്‌മേളം ഒരേസമയം കണ്ണിനും കാതിനും വിരുന്നായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: