ബെംഗളൂരു: ഹംപി വിരൂപാക്ഷ ക്ഷേത്രത്തിന് ഡ്രസ് കോഡ് ഏര്‍പ്പെടുത്തി വിജയനഗര ജില്ലാ ഭരണകൂടം. ജീന്‍സ്, ബര്‍മുഡ ഷോര്‍ട്ട്സ്, നിക്കര്‍ എന്നിവ ധരിക്കുന്നതില്‍ നിന്ന് ക്ഷേത്രം സന്ദര്‍ശിക്കുന്ന ഭക്തരെ ജില്ലാ ഭരണകൂടം കര്ശനമായിവിലക്കി.
ജീന്‍സും ബര്‍മുഡ ഷോര്‍ട്സും പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രദര്‍ശനം നടത്തുന്നവരെ
പ്രവേശന കവാടത്തില്‍ തടഞ്ഞുനിര്‍ത്തും. പരമ്പരാഗത പഞ്ചെയോ ധോതിയോ ധരിച്ച ഭക്ത
രെ മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും നിര്‍ദേശം ബാധകമായിരിക്കുമെന്ന് ജില്ലാ അധികൃതര്‍വ്യക്തമാക്കി.
സന്ദര്‍ശകര്‍ അപമര്യാദയായി വസ്ത്രം ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നുവെന്ന ഭക്തരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. സമാനമായി മംഗളൂരു ദക്ഷിണ കന്നഡ ജില്ലയിലെ നൂറിലധികം ക്ഷേത്രങ്ങളില്‍ ഡ്രസ് കോഡ് നടപ്പാക്കാന്‍ തീരുമാനിച്ചതായി കര്‍ണാടക ദേവസ്ഥാന മഠം മാതു ധാര്‍മിക സംസ്തേഗല മഹാസംഘ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ മോഹന്‍ ഗൗഡ അറിയിച്ചു.
വസ്ത്രധാരണരീതി നിര്‍ബന്ധമാക്കാന്‍ നൂറിലധികം ക്ഷേത്രങ്ങള്‍ സ്വമേധയാ സമ്മതിച്ചിരു
ന്നു. ക്ഷേത്രങ്ങളില്‍ വസ്ത്രധാരണം സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യും. പാശ്ചാത്യ വസ്ത്രം ധരിച്ച് ആരെങ്കിലും എത്തിയാല്‍ അവര്‍ക്ക് സൗജന്യമായി ധോത്തി, സാരീ എന്നിവ ക്ഷേത്രത്തില്‍ നല്‍കാനുള്ള നടപടി സ്വീകരിക്കും. ഘട്ടംഘട്ടമായി ഡ്രസ് കോഡ് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: