ഇസ്താംബുൾ: തുർക്കിയുടെ തലസ്ഥാനമായ ഇസ്താബുളിൽ മുഖംമൂടി ധരിച്ചെത്തിയവർ ക്രിസ്ത്യൻ ദേവാലയത്തിൽ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്). പള്ളിക്കകത്തെ ക്രിസ്ത്യൻ ബഹുദൈവ അവിശ്വാസികളുടെ ഇടയിലേക്ക് ആക്രമണം നടത്താൻ തങ്ങൾക്കായിയെന്ന് ഭീകരർ പറഞ്ഞു.
ഭീകരസംഘടനയുടെ ഔദ്യോഗിക മാധ്യമമായ അമാഖിലാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി ഭീകര സംഘടന അറിയിച്ചത്. അറിയിപ്പിനൊപ്പം തോക്ക് പിടിച്ച് നിൽക്കുന്ന രണ്ട് തീവ്രവാദികളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേ സമയം ഒരാൾ കൊല്ലപ്പെടുക മാത്രമാണ് ഉണ്ടായതെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തങ്ങളുടെ രാജ്യത്തെ സമാധാന അന്തരീക്ഷം കളയുന്ന ആരെയും വെറുതെ വിടില്ലെന്ന് ആഭ്യന്തര മന്ത്രി യെർലികായ് പറഞ്ഞു. തീവ്രവാദികൾ, അവരുമായി ബന്ധപ്പെടുന്നവർ, ദേശീയ അന്തർദേശീയ ക്രിമിനലുകൾ എന്നിവരെയെല്ലാം ഉൻമൂലനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്താബുളിലെ സരിയേർ ജില്ലയിലെ സാന്താ മരിയ പള്ളിയിലാണ് ഇന്ന് രാവിലെ 11.30 ഓടെ ആക്രമണം ഉണ്ടായത്. മുഖം മൂടി ധരിച്ചെത്തിയവർ പള്ളിയിൽ പ്രവേശിക്കുകയും അവിടെ ഉണ്ടായിരുന്നവരെ ആക്രമിക്കുകയുമായിരുന്നു. ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേരെ ആശുപത്രിയിൽ പരിക്കുകളോടെ പ്രവേശിപ്പിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: