ഒസ്ലോ: കമ്പ്യൂട്ടറിലും മൊബൈലിലും വളരെ വേഗത്തില്‍ ടൈപ്പ് ചെയ്ത്, എഴുതാന്‍ മടിക്കുന്നവര്‍ക്ക് താക്കീതായി ഒരു പഠനം. എഴുത്തിന് പ്രാധാന്യം നല്‍കണം, അത് ബുദ്ധിക്കു ഗുണം ചെയ്യും എന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.
കീബോര്‍ഡുകളെ ആശ്രയിച്ചാല്‍ വേഗം ജോലി തീരും എന്നാണ് പലരും കരുതുന്നത്. എന്നാല്‍ എഴുതാന്‍ തീരുമാനിക്കുകയാണെങ്കില്‍ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുമെന്നാണ് നോര്‍വേയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ വ്യക്തമാക്കുന്നത്.
കൈകൊണ്ട് എഴുതുന്നതിലൂടെ അക്കങ്ങള്‍ ഓര്‍ത്തുവെക്കാനും ഓര്‍മശക്തി മെച്ചപ്പെടുത്താനുമൊക്കെ കഴിയുമെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ഫ്രോണ്ടിയേഴ്സ് ഇന്‍ സൈക്കോളജി എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുപ്പത്താറു സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളെ ആസ്പദമാക്കിയാണ് പഠനം നടത്തിയത്.
കൈകൊണ്ടെഴുതുന്നത് ശീലമാക്കുന്നതിലൂടെ പുതിയ വിവരങ്ങള്‍ ശേഖരിക്കാനും ഗ്രഹണശക്തി മെച്ചപ്പെടുത്താനുമൊക്കെ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു. കടലാസില്‍ എഴുത്തുന്നവര്‍, പഠനസംബന്ധമായ കാര്യങ്ങള്‍ ഡിജിറ്റല്‍ പെന്‍ ഉപയോഗിച്ച് ടച്ച് സ്ക്രീനില്‍ എഴുതുന്നവര്‍, കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുന്നവര്‍ എന്നിങ്ങനെ വിദ്യര്‍ത്ഥികളെ തരംതിരിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്.
കടലാസില്‍ ആയാലും ടച്ച് സ്ക്രീനില്‍ ആയാലും എഴുതുന്നത് ശീലമാക്കിയവരില്‍ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതായി കണ്ടെത്തി.
ടാബ്ലറ്റുകളില് എഴുതാനും വായിക്കാനും ശീലിച്ച കുട്ടികളേക്കുറിച്ചും പഠന റിപ്പോര്‍ട്ടിലുണ്ട്. ഇക്കൂട്ടരില്‍ സമാനമായ വാക്കുകള്‍ തിരിച്ചറിയാനുള്ള ശേഷി കുറവായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: