ചണ്ഡീഗഢ്: യുവാക്കള്‍ക്കും വളര്‍ന്നു വരുന്ന തലമുറകള്‍ക്കുമായി സ്വന്തം മാതാപിതാക്കളുടെ സ്മരണ നിലനില്‍ക്കുന്ന വീട് തന്നെ വിട്ടുനല്‍കി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. രോഹ്ത്തക് ജില്ലയിലെ വീടും സ്ഥലവും ഇ- ലൈബ്രറി നിര്മിക്കുന്നതിനായാണ് മുഖ്യമന്ത്രി വിട്ടു നല്‍കിയത്.
തിങ്കളാഴ്ച രാവിലെയാണ് ഖട്ടര്‍ ബന്യാനിയിലെ സ്വന്തം ഗ്രാമത്തിലെത്തിയത്. അവിടത്തെ വികസന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനിടെ അദ്ദേഹം ഇ- ലൈബ്രറിക്കായി സ്വന്തം തറവാട് വീടും ഇരിക്കുന്ന സ്ഥലവും വിട്ടുനല്‍കാമെന്ന് അറിയിക്കുകയായിരുന്നു.
മാതാപിതാക്കളുടെ സ്മരണകള്‍ നിലനില്‍ക്കുന്ന വീട് വികസനപ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. തന്റെ ബാല്യകാലം മുഴുവന്‍ ചിലവഴിച്ചത് ഇവിടെയാണ്. തനിക്ക് പാരമ്പര്യമായി കൈമാറി ലഭിച്ചതാണ് ഈ വീട്. ഇത്് ഗ്രാമവാസികള്‍ക്ക് ഉപകാരപ്രദമാകുന്ന വിധത്തില്‍ നല്‍കണമെന്ന ചിന്തയാണ് ഇ- ലൈബ്രറിക്കായി വിട്ടുനല്‍കാന്‍ തീരുമാനിച്ചതിന് പിന്നില്‍.
ഗ്രാമത്തിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ അറിവ് പകരമാന് ഇ- ലൈബ്രറി മുതല്‍കൂട്ടാകും ഗ്രാമത്തിന്റെ വികസനത്തിന് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ഹരിയാന മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: