പട്‌ന: ആർജെഡിയുടെ നേതൃത്വത്തിലുള്ള ഇൻഡി സഖ്യത്തിന് ആദ്യ കനത്ത പ്രഹരമായി, ബിഹാറിലെ പുതിയ എൻഡിഎ സർക്കാർ ആർജെഡി എംഎൽഎയായ സിറ്റിംഗ് നിയമസഭാ സ്പീക്കർ അവധ് ബിഹാരി ചൗധരിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. പതിനെട്ട് മാസങ്ങൾക്ക് മുമ്പാണ് ചൗധരിയെ സഭാ സ്പീക്കറായി നിയമിച്ചത്.
ബിജെപി നേതാക്കളായ നന്ദ് കിഷോര്‍ യാദവ്, മുന്‍ ഉപമുഖ്യമന്ത്രി താരകിഷോര്‍ പ്രസാദ്, എച്ച്.എ.എം. നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ജി, ജെ.ഡി.യുവിന്റെ വിനയ് കുമാര്‍ ചൗധരി, രത്‌നേഷ് സദ, എന്‍.ഡി.എ. സഖ്യത്തിലെ മറ്റ് എംഎല്‍എമാര്‍ തുടങ്ങിയവരാണ് അവധ് ബിഹാറി ചൗധരിയ്‌ക്കെതിരെ നോട്ടീസ് നല്‍കിയത്.
നിയമസഭയുടെ നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും ചട്ടം 110 അനുസരിച്ചാണ് സ്പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയത്തിന് നോട്ടീസ് നൽകിയത് നടപടിക്രമത്തിന്റെ ഭാഗമായി, അവിശ്വാസ പ്രമേയം ആവശ്യപ്പെട്ട സ്പീക്കർക്ക് സഭയിൽ അധ്യക്ഷനാകാനും സഭാ നടപടികൾക്കിടയിൽ സ്പീക്കറുടെ കസേരയിൽ ഇരിക്കാനും കഴിയില്ല.
പുതിയ സർക്കാർ അധികാരത്തിൽ വന്നതിനാൽ പുതിയ സഭയ്‌ക്ക് നിലവിലെ സ്പീക്കറിൽ വിശ്വാസമില്ലെന്നും നോട്ടീസിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: