Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുവനന്തപുരം നഗരഭരണത്തിനെതിരെ കടകംപള്ളി സുരേന്ദ്രന്‍; മേയറെ വേദിയിലിരുത്തി കടുത്ത വിമര്‍ശനം

Janmabhumi Online by Janmabhumi Online
Jan 29, 2024, 11:32 am IST
in Kerala, Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ”രണ്ട് മൂന്ന് പദ്ധതികളുടെ നടത്തിപ്പ് തലസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നു. നേതൃത്വം കൊടുക്കുന്നവരെ ഞാന്‍ കുറ്റം പറയുന്നില്ല; പോരായ്മയുണ്ടെന്നത് വാസ്തവമാണ്” എന്ന് മേയറെ വേദിയിലിരുത്തി കടുത്ത വിമര്‍ശനമുയര്‍ത്തി കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ. തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറില്‍ സംസാരിക്കവെയാണ് വികസന പദ്ധതികളുടെ മെല്ലപ്പോക്കിനെതിരേ ഭരണസമിതിയെ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ചത്. അമൃത് പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ തടവിലാക്കുന്ന സാഹചര്യമാണ്. വര്‍ഷങ്ങളായി യാത്രാസൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങള്‍ നഗരത്തില്‍ താമസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വി. ശിവന്‍കുട്ടിയായിരുന്നു വികസനസെമിനാറിന്റെ ഉദ്ഘാടകന്‍. മന്ത്രി വേദിവിട്ടതിന് പിന്നാലെ അധ്യക്ഷയായിരുന്ന മേയര്‍ ആര്യാ രാജേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു കഴക്കൂട്ടം എംഎല്‍എ കൂടിയായ കടകംപള്ളിയുടെ വാക്കുകള്‍.

”പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്. രണ്ട് മൂന്ന് പദ്ധതികള്‍ തലസ്ഥാന നഗരത്തെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കഴിഞ്ഞ കുറച്ചുവര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ വേണ്ടത്ര വേഗതയോടെ നടപ്പിലാക്കാന്‍ സാധിക്കുന്നില്ലെന്ന പോരായ്മയുണ്ട്. നഗരസഭയുടെ പോരായ്മയാണെന്നൊന്നും ഞാന്‍ പറയില്ല. കൗണ്‍സിലര്‍മാരുടേയോ നഗരസഭയ്‌ക്ക് നേതൃത്വം കൊടുക്കുന്നവരുടേയോ പോരായ്മായി ഞാന്‍ പറയുന്നില്ല. എന്നാല്‍ പോരായ്മയുണ്ടെന്നത് വാസ്തവമാണ്”, കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

റോഡുകളെല്ലാം വെട്ടിമുറിച്ചിട്ടിരിക്കുകയാണ്. വര്‍ഷങ്ങളായി യാത്രാ സൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങള്‍ നഗരത്തില്‍ താമസിക്കുന്നുണ്ട്. അമൃത് പദ്ധതിയുടെ ഭാഗമായി എത്ര ഗുരുതരമായ അവസ്ഥയാണെന്ന് പറയേണ്ട കാര്യമില്ല. പദ്ധതി നടപ്പിലാക്കുമ്പോള്‍ രണ്ടും മൂന്നും നാലും വര്‍ഷമായി ജനങ്ങളെ തടവിലാക്കുന്ന അവസ്ഥയാണ്. ചില പദ്ധതികള്‍ തുടങ്ങിയത് എവിടേയും എത്താത്ത സാഹചര്യമുണ്ടെന്നും കടകംപള്ളി പറഞ്ഞു.

കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്താണ് കഴക്കൂട്ടത്തെ ശ്മാശനം നവീകരിക്കാന്‍ തീരുമാനിച്ചത്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോര്‍പ്പറേഷന്‍ ശ്രമിക്കുന്നില്ല. കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ വാങ്ങുന്ന ശമ്പളത്തിന് ജോലി ചെയ്യുന്നില്ല. കൗണ്‍സിലര്‍മാര്‍ ഫയലുകള്‍ ഒരു മേശയില്‍ നിന്ന് അടുത്ത മേശയില്‍ എത്തിക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വികസന സെമിനാര്‍ പേരിന് മാത്രം നടത്തുകയായിരുന്നുവെന്നും ഗൗരവമായ ചര്‍ച്ചകളോ അവതരണങ്ങളോ നടന്നില്ലെന്നും ബിജെപി, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം ഒന്നര മണിക്കൂറിനുള്ളില്‍ അവതരണവും ചര്‍ച്ചയും എല്ലാം തീര്‍ത്ത് സെമിനാര്‍ അവസാനിപ്പിക്കുയും ചെയ്തു.

വി.കെ. പ്രശാന്ത് എംഎല്‍എ, നവകേരളം കര്‍മപദ്ധതി സ്‌റ്റേറ്റ് കോഡിനേറ്റര്‍ ടി.എന്‍. സീമ, ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, ബിജെപി കൗണ്‍സില്‍ കക്ഷി നേതാവ് എം.ആര്‍. ഗോപന്‍, കോണ്‍ഗ്രസ് കൗണ്‍സില്‍ കക്ഷി നേതാവ് ജോണ്‍സണ്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: RoadMayor Arya Rajendrancorporationkadakampally surendranThiruvananthapuram
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 88.39% വിജയം, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്

Kerala

ജില്ലകള്‍ കേന്ദ്രീകരിച്ച് ഹെലികോപ്ടര്‍ സര്‍വീസ് തുടങ്ങണം, ഓരോ അര മണിക്കൂറിലും മെമു ട്രെയിനുകൾ ഓടിക്കണം: വി.മുരളീധരന്‍

Kerala

തിരുവനന്തപുരം അമ്പൂരിയില്‍ അച്ഛൻ മകനെ കുത്തികൊന്നു

Kerala

ജന്മഭൂമിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കായി അനന്തപുരി ഒരുങ്ങി

Kerala

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭ ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയിലായി

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിച്ചു കൊന്ന കേസില്‍ മരണ കാരണം തലക്കേറ്റ പരിക്ക്

തപാല്‍ വോട്ട് തിരുത്തല്‍ : മലക്കം മറിഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍, ഭാവന കൂടിപ്പോയി

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അഡ്വ. ബെയ്ലിന്‍ ദാസ് പിടിയിലായി

റാന്നിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍

പെര്‍മിറ്റില്ലാതെ ഓടിയ എ.എം.വി.ഐയുടെ സഹോദരന്റെ ബസ് കസ്റ്റഡിയിലെടുത്തു

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസിലെ പ്രതി അഡ്വ. ബെയിലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

നെടുമ്പാശേരിയില്‍ കൊല്ലപ്പെട്ട ഐവിന്‍ ജിജോ ക്രൂര മര്‍ദനത്തിന് ഇരയായി

ഭീകരതയെയും പി‌ഒ‌കെയെയും കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ചകൾ ഉണ്ടാകൂ, മൂന്നാം കക്ഷി ഇടപെടൽ സ്വീകാര്യമല്ല ; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം: സ്വദേശി ജാഗരണ്‍ മഞ്ച്

ആരോഗ്യം മെച്ചപ്പെട്ടു; ബംഗാൾ ഗവർണർ ആനന്ദബോസ് ആശുപത്രി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies