തിരുവനന്തപുരം: പത്മ പുരസ്ക്കാരവുമായി ബന്ധപ്പെട്ട നടന് മമ്മൂട്ടിയുടെ വക്കാലത്ത് ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ട്രോള്‍ മഴ.
”ഒരു ഇന്ത്യന്‍ ചലച്ചിത്ര താരത്തെ പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതിക്ക് പരിഗണിക്കുന്നു എങ്കില്‍ ആദ്യത്തെ പേരുകാരന് മമ്മൂട്ടിയാണെന്നതില്‍ തര്‍ക്കമില്ലന്നു പറഞ്ഞ് സതീശന് ഫേസ്ബുക്കില്‍ കുറിപ്പിട്ടതാണ് വിവാദമായത്. ചിരഞ്ജീവിക്ക് പത്മവിഭൂഷണ്‍, മിഥുന് ചക്രവര്‍ത്തിക്ക് പത്മഭൂഷണ്‍ എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വായിച്ചപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത് മമ്മൂട്ടിയെ കുറിച്ചാണ്. 1998 ല്‍ പത്മശ്രീ കിട്ടിയതാണ് മമ്മൂട്ടിക്ക്. കാല് നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെയോ അഭിനയത്തികവിനെയോ ഞാന്‍ വിസ്തരിക്കേണ്ടതില്ല.’ എന്നും സതീശന് എഴുതി.
പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസക്കാരങ്ങള്ക്ക് മമ്മൂട്ടി അര്‍ഹനാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അതുപറയാന്‍ കോണ്‍ഗ്രസ് നേതാവായ സതീശന് എന്ത് അവകാശം എന്നതാണ് പ്രധാനം. 1998 ല്‍ മമ്മൂട്ടിക്ക്
പത്മശ്രീ നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാറല്ല. അതിനശേഷം 2004 മുതല്‍ 2014 വരെ 10 വര്‍ഷം അധികാരമുണ്ടായിരുന്നിട്ടും എന്തുകൊണ്ട് പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതിക്ക് അര്‍ഹമായ ആദ്യ പേരുകാരനെ സതീശന്റെ പാര്‍ട്ടി ഓര്‍ത്തില്ല.? ഏറ്റവും അര്‍ഹതപ്പെട്ട കരങ്ങളില്‍ എത്തുമ്പോഴാണ് പുരസ്കാരത്തിന് വജ്ര ശോഭ കൈവരുന്നത് എന്നത് എന്തുകൊണ്ട് മറന്നു?
പത്മ പുരസ്ക്കാരത്തില്‍ ഒന്നാമതുള്ള പത്മവിഭൂഷന് കിട്ടിയ മലയാളികളായ രണ്ടു പേര് അടൂര്‍ ഗോപാലകൃഷ്്ണനും കെ ജെ യേശുദാസുമാണ്. 2017ല്‍ മോദി സര്‍ക്കാറാണ് യേശുദാസിന് പത്മവിഭൂഷന് നല്‍കിയത്. കേരളത്തിന്റെ അല്ല തമിഴ്നാടിന്റെ ശുപാര്‍ശയിലാണ് യേശുദാസ് പുരസ്ക്കാരത്തിന് അര്‍ഹത നേടിയത് എന്നതും ശ്രദ്ധേയം.
രണ്ടാമത്തെ പുരസ്ക്കാരമായ പത്മഭൂഷണ്‍ കിട്ടിയ ആദ്യ മലയാളി സിനിമാക്കരന് പ്രേം നസീറാണ്(1983). തനിക്ക് ഏറെ വൈകിയാണ് പുരസ്ക്കാരം ലഭിക്കുന്നതെന്ന വിമര്‍ശനം നസീര്‍ പരസ്യമായി പറഞ്ഞിരുന്നു.
അതിവുശേഷം മോഹന്‍ലാല്‍ (2019), കെ എസ് ചിത്ര (2021) എന്നിവര്‍ക്കാണ് സിനിമക്കാര്‍ എന്ന നിലിയില്‍ പത്മഭൂഷണ്‍ ലഭിച്ചത്. ഇരുവര്‍ക്കും നേരത്തെ പത്മശീയും ലഭിച്ചിരുന്നു. ചിത്രയക്ക് പത്മശീ ലഭിക്കാന്‍ ശുപാര്‍ശചെയ്തത് കേരളം ആയിരുന്നില്ല. തമിഴ്നാടായിരുന്നു.
പത്മശീയുടെ കാര്യം പരിശോധിച്ചാല്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് (1973) ആദ്യ മലയാളം സിനിമാക്കാരന്. 1975 ല്‍ യേശുദാസിനും പത്മശ്രീ നല്കി. അടൂര്‍ (1984), അരവിന്ദന് (1990), ഭരത് ഗോപി (2009), ശോഭന (1991), മമ്മൂട്ടി (1998), മോഹന്‍ലാല്‍ (2005), കെ എസ് ചിത്ര (2005),ബാലചന്ദ്രമേനോന് (2007),തിലകന് (2009) റസൂല്‍ പൂക്കുറ്റി (2010) ഷാജി എന്‍ കരുണ്‍(2011) മധു (2013), ജയറാം (2021). കൈതപ്രം(2022) എന്നിവരാണ് സിനിമ മേഖലയില്‍ നിന്ന് പ്ത്മശീ നേടിയവര്‍. ചിത്രയെപ്പോലെ തമിഴ്നാടാണ് ജയറാമിന്റെ പേരും ശുപാര്‍ശ ചെയ്തത്.
രാജ്യം നല്കുന്ന ആദരമാണ് പത്മ പുരസ്കാരങ്ങള്‍. കിട്ടിയവര്‍ അതിന് അര്‍ഹരാണൊ എന്നു നോക്കിയാല്‍ മതി. അര്‍ഹരായ എല്ലാവര്ക്കും കൊടുക്കാന്‍ സാധിക്കാത്തതില്‍ കുറ്റം പറയുന്നതില്‍ കാര്യമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: