തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എകസാലോജിക്കിനുവേണ്ടി ഹൈക്കോടതില്‍ വാദിക്കുന്നത് സുപ്രീംകോടതിയിലെ പ്രമുഖ ്അഭിഭാഷകന്‍. മുതിര്‍ന്ന അഭിഭാഷകനായ സി.എസ്.വൈദ്യനാഥനാണ് എക്സാലോജിക്കിനുവേണ്ടി ഹാജരായിരിക്കുന്നത്. കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം മുറുകിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയിലെ ഉന്നത അഭിഭാഷകനെത്തന്നെ ഇതിനായി സമീപിച്ചിരിക്കുന്നത്.
വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ സിഎംആര്‍എലില്‍ 1.05 കോടി രൂപയുടെ നിക്ഷേപം വ്യവസായ വകുപ്പിനു കീഴിലെ കെഎസ്ഐഡിസിക്കുണ്ട്. വിവാദങ്ങള്‍ ചൂടുപിടിക്കുകയം കേന്ദ്ര ഏജന്‍സി അന്വേഷണം കടുപ്പിക്കുകയും ചെയ്തതോടെയാണ് കേസ് നടത്തിപ്പിനായി പ്രമുഖനായ വ്യക്തിയെ തന്നെ സമീപിച്ചിരിക്കുന്നതി. കെഎസ്ഐഡിസി പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമായിരിക്കും കെഎസ്ഐഡിസി മാനേജ്മെന്റ് സി.എസ് വൈദ്യനാഥനെ കേസിന്റെ നടത്തിപ്പിനായി സമീപിക്കാനുള്ള കാരണവും.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 24ന് ഹൈക്കോടതിയില്‍ ഓണ്‍ലൈനായി സി.എസ്. വൈദ്യനാഥന് ഹാജരായതിന് ഒറ്റ ദിവസത്തെ ഫീസായി 25 ലക്ഷം രൂപ ആവശ്യപ്പെട്ട് കെഎസ്ഐഡിസിക്കു കത്തു നല്‍കിയിട്ടുണ്ട്. കൂടാതെ ഓഫീസ് ചാര്‍ജ് വേറേയും നല്‍കണം. തുടര്‍ന്നുള്ള സിറ്റിങ്ങുകളിലും ഇദ്ദേഹം തന്നെ ഹാജരാകും. അതിനുള്ള ചാര്‍ജും പ്രത്യേകമാകും.
എക്സാലോജിക്കും സിഎംആര്‍എലും തമ്മിലുള്ള പണമിടപാടുകളില്‍ കെഎസ്ഐഡിസി നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് കമ്പനി നിയമം 210 പ്രകാരം കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയമാണ് അന്വേഷണം നടത്തുന്നത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് അന്വേഷിക്കണമെന്ന ഹൈക്കോടതിയിലെ ഹര്‍ജിയില്‍ നാലാം എതിര്‍കക്ഷിയുമാണ് കെഎസ്ഐഡിസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: