തിരുവനന്തപുരം: ബാലഗോകുലം പ്രവര്‍ത്തനമികവില്‍ കേരളത്തിന്റെ സമ്പത്താണെന്ന് ബാലസാഹിതി പ്രകാശന് ചെയര്മാന് എന്‍. ഹരീന്ദ്രന്‍. ബാലഗോകുലം തിരുവനന്തപുരം മേഖലാ സമിതിയുടെ നേതൃത്വത്തില്‍ കുന്നുംപുറം ചിന്മയ വിദ്യാലയത്തില്‍ നടന്ന സാന്ദ്രം സൗഹൃദമെന്ന പൂര്‍വകാല പ്രവര്‍ത്തകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ഭൂമി ശാസ്ത്രവും സംസ്കൃതിയും പൈതൃകയും ഭാഷയും ഉള്‍ക്കൊണ്ടാണ് ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം. കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങള്‍ വരുംതലമുറയ്ക്ക് തന്നെ ഭീഷണിയായി മാറിയിരുന്ന അടിയന്തരാവസ്ഥ കാലത്താണ് ബാലഗോകുലം രൂപീകരിക്കുന്നത്. അന്ന് മുതല്‍ സംസ്കൃതിയും കേരളീയ പൈതൃകവും അടിസ്ഥാനപ്പെടുത്തിയുള്ള ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം നവകേരളത്തിന്റെ തുടക്കം കുറിക്കുകയായിരുന്നു. സംസ്കൃതത്തിന്റെ നേരായ മലയാള ഭാഷ അടുത്തറിഞ്ഞുള്ള ബാലഗോകുലത്തിന്റെ പ്രവര്‍ത്തനത്തില്‍ ഇന്ന് സമൂഹത്തിലുണ്ടായ മാറ്റവും വളരെ വലുതാണ്. ഇന്നലെകളുടെ പ്രവര്‍ത്തന ശക്തിയാണ് ബാലഗോകുലത്തിനുള്ളത്. കുട്ടികളില്‍ സംസ്കൃതിയുടെ സൗരഭ്യം പരത്തുന്ന ബാലഗോകുലം ഇരുപതിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്‍. ഹരീന്ദ്രന്‍ പറഞ്ഞു.
ചടങ്ങില്‍ മേഖലാ ഉപാധ്യക്ഷന്‍ ബാബുരാജ് അധ്യക്ഷത വഹിച്ചു. നൂറോളം പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി ബി.എസ്. ബിജു, സംസ്ഥാന നിര്‍വാഹക സമിതിയംഗങ്ങളായ പി. ശ്രീകുമാര്‍, ജി. സന്തോഷ് കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: