തൃശൂര്‍: മനുഷ്യ വന്യജീവി സംഘര്‍ഷം നേരിടുന്നതിന് എല്ലാ വനം ഡിവിഷനുകളിലും പുതിയ തസ്തികകള്‍ സൃഷ്ടിച്ച് റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് അഞ്ചാം പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം ബിഎംഎസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു ബി. നായര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ബി. എസ.് ഭദ്രകുമാര്‍ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഫെറ്റോ ട്രഷറര്‍ സി. കെ. ജയപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി. ബി. ഹരിദാസ്, വി. കെ. വിജീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വകുപ്പില്‍ വന സംരക്ഷണത്തിന് ആവശ്യമായ വാഹന സൗകര്യങ്ങള്‍ ലഭ്യമാക്കുക, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുക, വാച്ചര്‍ തസ്തികയിലുള്ളവര്‍ക്ക് അര്‍ഹമായ പ്രൊമോഷന് നല്‍കുക, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് സംസ്ഥാന ഭാരവാഹികളായി ബിജു ബി. നായര്‍ (പ്രസി), ജോസഫ് വര്‍ഗ്ഗീസ്, ഡി. ജയന്, വി. സതീഷ്, കെ.ജി. രഞ്ജിത് (വൈസ് പ്രസി). ബി.എസ്. ഭദ്രകുമാര്‍ (ജന. സെക്ര). പി.യു. പ്രവീണ്‍, സി.ജെ. ഷൈജു, എ. ശിവപ്രസാദ്, പി.ശിവപ്രശാന്ത് (സെക്ര). വി. കെ. വിജീഷ്കുമാര്‍ (ട്രഷറര്‍). വി. അനന്തസൂര്യ, എ. എസ്. അഖില്‍, ആര്. ആര്. വള്ളിയമ്മ, ബി. ബിനോയ്, ഹരിപ്രസാദ് , വി. എസ്. സജീഷ്, സദാനന്ദന് (സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍) എന്നിവരേയും ഓഡിറ്റര്‍മാരായി ടി. ബൈജു, കെ. ഷണ്മുഖന് എന്നിവരേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: