കണ്ണൂര്‍: ‘മോദിയുടെ ഗ്യാരന്റി പുതിയ കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ ചെയര്‍മാനുമായ കെ. സുരേന്ദ്രന് നയിക്കുന്ന ‘കേരള പദയാത്ര’ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലതല ഉദ്ഘാടന സദസ്സ് ഇന്ന് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ നടക്കും. രണ്ടിന് കലാപരിപാടികളോടെ സദസ്സ് ആരംഭിക്കും. മൂന്നു മണിക്ക് പദയാത്ര സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ബിജെപി, എന്‍ഡിഎ സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും.
വൈകിട്ട് 4.30 ന് ആരംഭിക്കുന്ന പദയാത്ര ടൗണ്‍ സ്ക്വയര്‍, പഴയ ബസ്റ്റാന്‍ഡ്, മുനീശ്വരന്‍ കോവില്‍, റെയില്‍വേ സ്റ്റേഷന് റോഡ്, താവക്കര, കളക്ടറേറ്റിനു മുന്‍വശം, ഗാന്ധി സക്വയര്‍, തെക്കീ ബസാര്‍ വഴി പുതിയതെരു ഹൈവേ ജങ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് പുതിയതെരുവില്‍ നടക്കുന്ന പൊതുസമ്മേളനത്തെ എന്‍ഡിഎ നേതാക്കള്‍ അഭിസംബോധന ചെയ്യും. ജാഥ ക്യാപ്റ്റന്‍ രാവിലെ ഏഴിന് പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന് ക്ഷേത്രദര്‍ശനം നടത്തും. ഒന്‍പതിന് തയ്യില്‍ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളുടെ കൂടെ പ്രഭാതഭക്ഷണം കഴിക്കും. 9.30 ന് പള്ളിക്കുന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ അംഗങ്ങളായവരുടെ സംഗമത്തില്‍ സംബന്ധിക്കും. 12ന് മത-സാമുദായിക നേതാക്കളുടെയും മറ്റ് പൗരപ്രമുഖരുടെയും സ്നേഹസംഗമത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: