ന്യൂദല്‍ഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് കോടിക്കണക്കിന് ജനങ്ങളെ ഒന്നിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 2024ലെ ആദ്യ മന് കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവരുടെയും വികാരങ്ങള്‍ ഒന്നു തന്നെ, എല്ലാവരുടെയും ഭക്തി ഒന്നുതന്നെ, എല്ലാവരുടെയും വാക്കുകളില്‍ രാമന്, എല്ലാവരുടെയും ഹൃദയത്തില്‍ രാമന്. ഈ സമയത്ത്, രാജ്യത്തെ നിരവധി പേര് ശ്രീരാമഭജനകള് ആലപിക്കുകയും ശ്രീരാമപാദങ്ങളില്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്തു. ജനുവരി 22 ന് വൈകിട്ട് രാജ്യം മുഴുവന്‍ രാമജ്യോതി തെളിയിച്ച് ദീപാവലി ആഘോഷിച്ചു. ഈ സമയത്ത്, വികസിത ഭാരതത്തിനായുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ പ്രധാന അടിസ്ഥാനമായ കൂട്ടായ്മയുടെ ശക്തി രാജ്യം കണ്ടു.
മകരസംക്രാന്തി മുതല്‍ പ്രാണപ്രതിഷ്ഠാ ദിനം വരെ ശുചിത്വകാമ്പയിന്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ ഭക്തിയോടെ അവരുടെ പ്രദേശത്തെ ആരാധനാലയങ്ങള്‍ ശുചീകരിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും നിരവധിപേര്‍ അയച്ചു തന്നിട്ടുണ്ട്. ഈ വികാരത്തിന് വിരാമമരുത്, ഈ പ്രചാരണം അവസാനിക്കുകയും അരുത്. കൂട്ടായ്മയുടെ ഈ ശക്തി നമ്മുടെ രാജ്യത്തെ വിജയത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: