വൺ പ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ വണ്‍പ്ലസ് 12(One Plus 12) ജനവരി 23ന് ഇന്ത്യയില്‍ പുറത്തിറങ്ങി 2കെ റെസല്യൂഷനും 120Hz റീ ഫ്രഷ് റേറ്റും അമോ എല്‍ഇഡി (AMOLED) ഡിസ്‌പ്ലേയുമായാണ് വണ്‍പ്ലസ് 12 എത്തുന്നത്. Snapdragon 8 Gen 3 SoC ആയിരിക്കും ഇതിൽ. 100W വയേർഡ് ചാർജിംഗിനും 50W വയർലെസ് ചാർജിംഗിനും വഴങ്ങുന്ന 5,400mAh ബാറ്ററിയാണ് ഹാൻഡ്‌സെറ്റിന്റെ സവിശേഷത. എത്ര ചാര്‍ജ്ജ് ചെയ്താലും ഫോണ്‍ ചൂടാകില്ല. കാരണം അത്യാധുനികമായ ക്രയോ വെലോസിറ്റി വിസി കൂളിംഗ് സംവിധാനമുള്ളതിനാലാണ് ഇത്. വിസി കൂളിംഗ് സംവിധാനത്തില്‍ മൈക്രോണ്‍ ലെവലില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പുതിയ കൂളിംഗ് സംവിധാനമാണ് ഉള്ളത്. 100W വയേർഡ് ചാർജിംഗില്‍ വെറും 26 മിനിറ്റില്‍ ഫോണ്‍ പൂജ്യത്തില്‍ നിന്നും 100 ശതമാനം ചാര്‍ജിലേക്ക് കുതിയ്‌ക്കും.
പെര്‍ഫോമന്‍സ് കലക്കും
പെര്‍ഫോമന്‍സാണ് വണ്‍ പ്ലസ് 12 ജി മുന്നോട്ട് വെയ്‌ക്കുന്ന വാഗ്ദാനം. ഹാര്‍ഡ് വെയര്‍ സൂപ്പറാണ്. ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സ്നാപ് ഡ്രാഗണ്‍ 8 ജെന്‍ 3 ആണ് ഈ ഫോണിന്റെ അടിത്തറ.
കൂടാതെ 2K റെസല്യൂഷനും 120Hz റീ ഫ്രഷ് റേറ്റും ഉള്ള 6.7 ഇഞ്ച് ഫ്ലൂയിഡ് LTPO AMOLED ആയിരിക്കും ഇതിൽ. സെൽഫിക്കായി ഡിസ്പ്ലേയിൽ ഒരു ഹോൾ-പഞ്ച് കട്ട് ഔട്ട് ഉണ്ടാവും. 16GB LPDDR5X റാമും 256GB UFS 4.0 സ്റ്റോറേജും ഫോണിനുണ്ടാകും.50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ സെൻസർ,50 മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറ, 64 മെഗാപിക്‌സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ഒരു ഹാസൽബ്ലാഡ് ബ്രാൻഡഡ് ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് OnePlus 12-ന് നൽകിയിരിക്കുന്നത്. 3X ഒപ്റ്റിക്കൽ സൂം കപ്പാസിറ്റിയുള്ള ഫോണാണിത്. സെൽഫികൾക്കായി, മുൻവശത്ത് 32 മെഗാപിക്സൽ സെൻസറും ഇതിലുണ്ടാകുമെന്ന് പറയപ്പെടുന്നു.
ഫെബ്രുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത OnePlus 11 എന്ന 5G ഫോണിന്റെ പിൻഗാമിയാണ് വൺപ്ലസ് 12 എത്തിയിരിക്കുന്നത്. 28GB റാമും 256 ജിബി സ്റ്റോറേജും ഉള്ള കോൺഫിഗറേഷന് 64,999 രൂപയും. 16GB റാമും 512GB സ്റ്റോറേജും ഉള്ള വേരിയന്‍റിന് 69,999. ഉം ആണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: