രത്ലം: ജയ്പൂര്‍ സ്ഫോടന ഗൂഢാലോചനക്കേസിന്റെ സൂത്രധാരന്‍ ഫിറോസ് ഖാനെതിരെ എന്‍ഐഎ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. ഒളിവില്‍ കഴിയുന്ന പ്രതി ഫിറോസ് ഖാന്റെ പോസ്റ്ററുകള്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) നഗരത്തിന്റെ പല ഭാഗങ്ങളിലും പതിച്ചു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യപ്രദേശിലെ രത്ലം ആനന്ദ് കോളനിയിലെ താമസക്കാരനായിരുന്ന ഫിറോസ് 2022 മാര്‍ച്ച് 28 മുതല്‍ ഒളിവിലാണ്. കേസില്‍ മുഖ്യ സൂത്രധാരന്‍ ഇര്ഫാന് ഉള്‍പ്പെടെ 6 പ്രതികള്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. 2022 മാര്‍ച്ച് 28 ന് രാജസ്ഥാനിലെ നിംബഹേരയ്ക്ക് സമീപം പോലീസ് പരിശോധനയ്ക്കിടെ ഒരു വാഹനത്തില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുക്കുകയും രണ്ട് ഭീകരരെ പിടികൂടുകയും ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇമ്രാന്, സുബേര്‍, അല്‍തമാഷ്, സൈഫുള്ള എന്നിവരും അറസ്റ്റ് ചെയ്തു.
ഇവര്‍ അറസ്റ്റിലായതിന് പിന്നാലെ ഇവരുടെ വീടുകള്‍ ഇടിച്ച് നിരത്തുകയും ഒളിത്താവളങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: