ന്യൂദല്‍ഹി: ഈ വരുന്ന ഫെബ്രുവരി 1ന് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ റിയല്‍ എസ്റ്റേറ്റ് മേഖല താങ്ങാവുന്ന വിലയില്‍ വീടുകള്‍ നിര്‍മ്മിക്കാനുള്ള സാഹചര്യവും നഗരങ്ങളില്‍ കനത്ത വീട്ടുവാടക നല്‍കിക്കഴിയുന്നവര്‍ക്ക് നികുതി ആശ്വാസവും ഉള്‍പ്പെടെ നിരവധി ആവശ്യങ്ങളാണ് ഉയരുന്നത്.
രാജ്യത്തെ റിയൽ എസ്റ്റേറ്റ് വ്യവസായം വളർച്ചയുടെ പടവുകൾ കയറുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ മേഖലയെ കൂടുതല്‍ കൈപ്പിടിച്ചുയര്‍ത്താനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ?
താങ്ങാവുന്ന വിലയിൽ വീടുകൾ നല്‍കുമോ?
അത്യാഡംബര, ആഡംബര വീടുകള്‍ പണിയാന്‍ വായ്‌പയെടുക്കുന്ന പ്രവണതകൾ കൂടി വരുന്നതാണ് ഇപ്പോഴത്തെ പ്രവണത. ഇതേ സമയം താങ്ങാവുന്ന വിലയില്‍ വീടുകള്‍ പണിയാന്‍ വായ്‌പയെടുക്കുന്നവരുടെ എണ്ണം കുറയുന്നുമുണ്ട്. താങ്ങാനാവുന്ന വിലയില്‍ വീട് നിര്‍മ്മിക്കുന്ന പദ്ധതികള്‍ കുറവാണെന്നതാണ് വാസ്തവം. പൊള്ളുന്ന സ്ഥല വില, ഉയർന്ന നിർമാണച്ചെലിവ് എന്നിവ ഈ മേഖലയില്‍ പദ്ധതികള്‍ കൊണ്ടുവരുന്നതില്‍ നിന്നും നിര്‍മ്മാതാക്കളെ വിലക്കുന്നു. ഈ മേഖലയില്‍ കൂടുതല്‍ ഇളവുകളാണ് പ്രതീക്ഷിക്കുന്നത്. ഇത് ബില്‍ഡര്‍മാര്‍ക്കും വീട് വാങ്ങുന്നവര്‍ക്കും സഹായകരമാകണം. ഇതിലൂടെ രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ ചലനാത്മകത സൃഷ്ടിക്കാൻ സാധിക്കുമെന്നും ഈ രംഗത്തുള്ളവർ പറയുന്നു. താങ്ങാവുന്ന വിലയിലുള്ള വീടുകള്‍ക്ക് വേണ്ടി ഇപ്പോള്‍ നിലവിലിരിക്കുന്ന നിയന്ത്രണങ്ങള്‍ അയവുള്ളതാക്കണമെന്നും നിർദേശങ്ങൾ ഉയരുന്നു.
ഭവനവായ്‌പ എടുക്കുന്നവര്‍ കിട്ടുമോ പലിശയിളവ്
കുറഞ്ഞ വരുമാനമുള്ള ജോലിക്കാര്‍ക്കും അല്ലാത്തവര്‍ക്കും ബജറ്റ് കൈത്താങ്ങ് നൽകണമെന്നതാണ് മറ്റൊരു ആവശ്യം. 50 ലക്ഷം രൂപ വരെ മൂല്യമുള്ള വീടുകളുടെ 3 ലക്ഷം രൂപവരെയുള്ള വാടകയിനത്തിൽ നികുതി ഇളവ് നൽകണമെന്നതാണ് മറ്റൊരു ആവശ്യം. ഇത് കൂടുതൽ വീടുകൾ വാടകയ്‌ക്ക് ലഭ്യമാക്കാൻ സഹായകമാകും. ഡിമാൻഡ് വർധിക്കുന്നതോടെ കുറഞ്ഞ നിരക്കിലുള്ള വാടകവീടുകൾ ലഭ്യമാകും. ഇത് നഗരങ്ങളിലെയും അര്‍ധനഗരങ്ങളിലെയും വാടകവീടുകള്‍ കിട്ടാനുള്ള കുറവ് നികത്തും.
റിയല്‍ എസ്റ്റേറ്റ് മേഖലയ്‌ക്ക് വ്യവസായ പദവി
രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയ്‌ക്ക് വ്യാവസായിക പദവി അനുവദിക്കണമെന്നത് ഈ മേഖലയുടെ മറ്റൊരു ആവശ്യമാണ്. ഇതിലൂടെ കൂടുതൽ മെച്ചപ്പെട്ട പലിശയില്‍ വായ്‌പ ബില്‍ഡര്‍മാര്‍ക്ക് ലഭ്യമാവും. അതുപോലെ വീട് നിര്‍മ്മിക്കാനും വാങ്ങാനും എല്ലാം ഒരു ഏകജാലക സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: