ഗാബ : ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുളള രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിന് ആവേശകരമായ ജയം. രണ്ടാം ഇന്നിംഗ്സില്‍ ജയിക്കാന്‍ 216 റണ്‍സ് വേണ്ടിയിരുന്ന ഓസ്ട്രേലിയ 207 റണ്ണിന് ഓളൗട്ട് ആയി.
വിന്‍ഡീസിന് വേണ്ടി ഷമാര്‍ ജോസഫ് ഓസ്ട്രേലിയയുടെ ഏഴു വിക്കറ്റുകളാണ് വീഴ്ത്തിയത്. നാലാം ദിവസം മത്സരം ആരംഭിക്കുമ്പോള്‍ 56-2 എന്ന നിലയിലായിരുന്നു ഓസീസ്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഓസ്ട്രേലിയക്ക് 29 റണ്‍സായിരുന്നു വേണ്ടിയിരുന്നത് . എന്നാല്‍ ഷമാറിന്റെ ബൗളിംഗ് ഓസ്ട്രേലിയയ്ക്ക് വെല്ലുവിളി ഉയര്‍ത്തി.
ആദ്യ ഇന്നിംഗ്സില്‍ വെസ്റ്റിന്‍ഡീസ് 311 റണ്‍സിന് എല്ലാവരും പുറത്തായി. ഓസ്ട്രേലിയ 289 റണ്ണിന് ഡിക്ലയര്‍ ചെയ്തിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ വെസ്റ്റിന്‍ഡീസ് 193ന് പുറത്തായി.ഷമര്‍ ജോസഫ് 68 റണ്‍സ് വിട്ടു നല്‍കിയാണ് ഏഴ് വിക്കറ്റ് വീഴ്ത്തിയത്.
കാമറൂണ്‍ ഗ്രീനിന്റെ (42) വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ടമായത്. ട്രാവിസ് ഗോള്‍ഡന്‍ ഡക്കായി. മിച്ചല്‍ മാര്‍ഷ് (10), അലക്സ് ക്യാരി (2) എന്നിവര്‍ക്കും തിളങ്ങാനായില്ല. മിച്ചല്‍ മാര്‍ഷ് 21റണ്‍സും പാറ്റ് കമ്മിന്‍സ് രണ്ട് റണ്‍സും നേടി പുറത്തായി. ലിയോണ്‍ 9 റണ്‍സും ജോഷ് ഹേസല്‍വുഡ് റണ്‍സെടുക്കാതെയും മടങ്ങി.ഹേസല്‍വുഡ് ബൗള്‍ഡായതോടെ ഷമര്‍ വിന്‍ഡീസിന്റെ വിജയമാഘോഷിച്ചു.
1997ന് ശേഷം ആദ്യമായാണ് വിന്‍ഡീസ് ഓസ്ട്രേലിയതില് ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത് രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ട്രേലിയ 1-0ത്തിന് മുന്നിലാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: