തിരുവനന്തപുരം: ഗവര്‍ണര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മാവോയിസ്റ്റുകളെയും തീവ്രവാദികളെയും നേരിടുന്ന സിആര്‍പിഎഫിനെ ആര്‍എസ്എസുമായി കൂട്ടിക്കെട്ടിയത് ലജ്ജാകരമാണ്. മോദിയോടുള്ള അന്ധമായ എതിര്‍പ്പ് കാരണം സേനയെ അപമാനിക്കരുതെന്നും മുരളീധരൻ പറഞ്ഞു.
സിആര്‍പിഎഫ്, ആര്‍എസ്എസുകാര്‍ക്ക് സംരക്ഷണം നല്‍കാനാണെന്ന പരാമര്‍ശം ഖേദകരവും വസ്തുതാ വിരുദ്ധമാണ്. സിആര്‍പിഎഫ് രാജ്യത്തിന് അഭിമാനമാണ്. പിണറായിയുടെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശം മലയാളിയെന്ന നിലക്ക് അപമാനകരമാണ്. ഏറെ മലയാളികളും ഭാഗമായ സിആര്‍പിഎഫിന്റെ മനോവീര്യം പിണറായി തകര്‍ക്കുകയാണ്. മുഖ്യമന്ത്രി രാജ്യത്തോട് മാപ്പ് പറയണം.
സര്‍ക്കാരിന്റെ പല ഇടപെടലുകള്‍ക്കും ഗവര്‍ണര്‍ തടസമായി. അതാണ് സര്‍ക്കാരിന്റെ പ്രശ്‌നം. സംസ്ഥാന പോലീസിന് വീഴ്ച പറ്റിയതു കൊണ്ടാണ് ഗവര്‍ണറുടെ സുരക്ഷക്ക് കേന്ദ്രസേന വന്നത്. ഗവര്‍ണറുടെ റൂട്ട് ചോര്‍ച്ച അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്. ഗവര്‍ണര്‍ക്ക് തെരുവില്‍ പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടാക്കിയതാണ് തെറ്റെന്നും മുരളീധരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: